ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ സംസ്ഥാന കൃഷിവകുപ്പ് മുഖേന ഇസ്രായേലില്‍ എത്തിയ ശേഷം കാണാതായ ബിജു കുര്യന്‍ തിരികെ നാട്ടിലേക്ക്.

 കണ്ണൂര്‍: ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ സംസ്ഥാന കൃഷിവകുപ്പ് മുഖേന ഇസ്രായേലില്‍ എത്തിയ ശേഷം കാണാതായ ബിജു കുര്യന്‍ തിരികെ നാട്ടിലേക്ക്. ഇന്ന് ഉച്ചയ്ക്ക് ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ബിജു നാളെ കേരളത്തില്‍ എത്തിയേക്കുമെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേലില്‍ എത്തിയ ശേഷം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു ബിജു സംഘത്തില്‍ നിന്ന് വിട്ടുപോയത്. ആദ്യ ദിവസം ജറുസലേം സന്ദര്‍ശിച്ചു. 

അടുത്ത ദിവസം ബെത്‌ലഹേമില്‍ പോയി തങ്ങിയതിന് ശേഷം കര്‍ഷകസംഘത്തിനൊപ്പം മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ മടങ്ങിയെത്തും മുന്‍പ് കര്‍ഷകസംഘം ഇസ്രായേല്‍ വിട്ടതോടെയാണ് ബിജു കുടുങ്ങിയതെന്നാണ് ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവവികാസങ്ങളില്‍ ബിജു കുര്യന്‍ സംസ്ഥാന കൃഷിമന്ത്രി അടക്കമുള്ളവരോട് ഖേദം പ്രകടപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  ബിജുവിന്റെ തിരിച്ചുവരവിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്ന് കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസും റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സംഭവം കൃഷിവകുപ്പിന്റെ അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. 

സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പരിശീലന പരിപാടിക്കിടെയാണ് ബിജുവിനെ കാണാതായത്. അതുകൊണ്ട് എങ്ങനെയെങ്കിലും ബിജുവിനെ കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിക്കേണ്ട ബാധ്യതയുണ്ട്. ബിജുവിനെതിരെ വകുപ്പ് ഒരു നടപടിയും സ്വീകരിക്കില്ല. പക്ഷെ പൊലീസ് അന്വേഷണത്തിന്റെ ഫലം എന്തായിരിക്കുമെന്നറിയില്ലെന്നും ഉദ്യോഗസ്ഥന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. കണ്ണൂര്‍ ഇരുട്ടി സ്വദേശിയായ ബിജു കുര്യനെ ഫെബ്രുവരി 17ന് രാത്രി ഏഴുമണിയോടെയാണ് കാണാതായത്. ഹെര്‍സ്ലിയ നഗരത്തിലെ ഹോട്ടലില്‍ നിന്നാണ് ബിജുവിനെ കാണാതായത്. ബിജു മുങ്ങിയതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇയാളുടെ വിസ റദ്ദാക്കാനുള്ള നടപടിക്രമങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !