റായ്പുര്‍: മദ്യപിക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഇളവ്. മദ്യം ഉപയോഗിക്കരുതെന്ന പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരം നല്കി. എന്നാല്‍ മറ്റു ലഹരിവസ്തുകള്‍ ഉപയോഗിക്കുന്നതിനുള്ള കര്‍ശന വിലക്ക് തുടരുമെന്നും സമ്മേളനം വ്യക്തമാക്കി. പാര്‍ട്ടി അംഗത്വ ഫീസ് അഞ്ചു രൂപയില്‍നിന്ന് 10 രൂപയാക്കാനും തീരുമാനമായി. ഡി.സി.സി അംഗങ്ങള്‍ വാര്‍ഷിക ഫീസ് 500 രൂപ നല്‍കണം. 1,000 രൂപ പി.സി.സി അംഗങ്ങളും 3,000 രൂപ എ.ഐ.സി.സി അംഗങ്ങളും വാര്‍ഷിക ഫീസായി നല്‍കണമെന്നും തീരുമാനമായിട്ടുണ്ട്.
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഇന്ന് സമാപിക്കും. കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളില്‍ പ്രമേയം അവതരിപ്പിക്കും. പത്തരക്ക് രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രതിനിധി സമ്മേളനത്തില്‍ എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നന്ദി രേഖപ്പെടുത്തും. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തോടെ പ്ലീനറി സമ്മേളനം അവസാനിക്കും. മൂന്ന് ദിവസം നീണ്ടുനിന്ന കോണ്‍ഗ്രസിന്റെ 85ാമത് പ്ലീനറി സമ്മേളനമാണ് ഇന്ന് സമാപിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കും.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഈ വിഷയങ്ങള്‍ പാര്‍ട്ടിക്ക് എങ്ങനെ അനുകൂലമാക്കാം എന്നുള്ള ചര്‍ച്ചയാണ് പ്രധാനം. എഐസിസി പ്ലീനറി സമ്മേളനത്തില്‍ ആദ്യദിനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങളില്‍ സംസാരിച്ചത് കേരളത്തില്‍ നിന്ന് നാല് അംഗങ്ങള്‍ ആണ്.
പ്രധാനമന്ത്രിക്ക് എതിരെ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗം രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്ന എം ലിജുവിന്റെ നിര്‍ദേശമായിരുന്നു പ്രസംഗങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം. ജനവിരുദ്ധ നയങ്ങള്‍ ചൂണ്ടിക്കാട്ടിയാകും പ്രതിഷേധം. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ മുഖമായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങളും സജീവമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.