കണ്ണൂര്‍: കണ്ണൂർ പെരളശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി റിയ പ്രവീൺ ആത്മഹത്യഎയ്യാനിടയായ സംഭവത്തിൽ ക്ലാസ് ടീച്ചർക്കെതിരെ അന്വേഷണം. സ്കൂളിലെ ചുവരിൽ മഷിയാക്കിയതിന് കുട്ടിയെ ടീച്ചർ ശകാരിക്കുകയും രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തതിൽ മനം നൊന്താണ് റിയ ജീവനൊടുക്കിയത് എന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരളശ്ശേരി എകെജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസുകാരിയെ അധ്യാപിക ശകാരിച്ചത്. പേനയിലെ മഷി ഡെസ്കിലും ക്ലാസ് മുറിയുടെ ചുരവിലും തേച്ചതായിരുന്നു കാരണം. എന്നാല്‍ തന്‍റെ പേനയില്‍ നിന്നും കയ്യിലേക്ക് മഷി പടർന്നപ്പോൾ അറിയാതെ പറ്റിയതാണെന്ന് കുട്ടി അധ്യാപികയോട് പറഞ്ഞു. പക്ഷെ രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവന്നാല്‍ മാത്രമേ ക്ലാസിൽ കയറ്റു എന്ന് അധ്യാപിക പറഞ്ഞതോടെ കുട്ടി സമ്മർദ്ദത്തിലായിരുന്നുവെന്ന് സംഭവം അന്വേഷിച്ച പൊലീസ് പറയുന്നു.
സ്കൂള്‍ വിട്ട് വൈകിട്ട് വീട്ടിലെത്തിയ കുട്ടി അധ്യാപികയുടെയും സഹപാഠിയുടെയും പേരെഴുതിവച്ച് കിടപ്പുമുറിയിലെ ജനലിൽ ഷാൾകുരുക്കി ആത്മഹ്യ ചെയ്യുകയായിരുന്നു. അധ്യാപികയുടെ മൊഴിയെടുത്ത ശേഷം കേസ് വിശദമായി അന്വേഷിക്കുമെന്ന് ചക്കരക്കൽ പൊലീസ് അറിയിച്ചു. അതേ സമയം അധ്യാപികയ്‌ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്തെത്തി.
ഡെയ്‌ലി മലയാളി 🔰 ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.