ന്യൂഡല്‍ഹി : കോണ്‍ഗ്രസ് എം.പി. രജനി അശോക് റാവു പാട്ടീലിനെ രാജ്യസഭയില്‍നിന്ന് ചെയർമാൻ സസ്പെന്‍ഡ് ചെയ്തു. പാര്‍ലമെന്റിലെ സഭാ നടപടികള്‍ ഫോണിൽ ചിത്രീകരിച്ചതിനാണ് കോണ്‍ഗ്രസ് എം.പിക്കെതിരെ നടപടിയെടുത്തത്. രാജ്യസഭ ചെയര്മാന് ജഗ്ദീപ് ധന്‍കറാണ് രജനിയെ വെള്ളിയാഴ്ച സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചത്. പാര്‍ലമെന്റിലെ ബജറ്റ് സെഷനിടെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യം രജനി അശോക് റാവു ഫോണിൽ ചിത്രീകരിച്ചിരുന്നു.
നന്ദിപ്രമേയത്തിന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ മറുപടി പ്രസംഗത്തിനിടെ പ്രതിപക്ഷ എം.പി.മാര്‍ പ്രതിഷേധിക്കുന്ന ദൃശ്യം പകര്‍ത്തി രജനി പാട്ടീല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അച്ചടക്ക നടപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. വീഡിയോ പകര്‍ത്തിയത് അനാരോഗ്യകരമായ പ്രവര്‍ത്തിയായിപ്പോയെന്ന് രജനിയെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ജഗ്ദീപ് ധന്‍കര്‍ പ്രതികരിച്ചു.
ഡെയ്ലി മലയാളി 🔰 ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് Join ചെയ്യുക 🔰https://chat.whatsapp.com/Jnf59iMTvJ1GZOTioJyfL4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.