പി ജെ ജോസഫിനെതിരെ ഗുരുതര ആരോപണവുമായി എം എം മണി എംഎൽഎ.

ഇടുക്കി: കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിനെതിരെ ഗുരുതര ആരോപണവുമായി എം എം മണി എംഎൽഎ. ഇടുക്കിയിലെ മൂന്ന് സ്കൂളുകൾക്ക് പ്ലസ്ടു അനുവദിക്കാൻ പി ജെ ജോസഫ് കൈക്കൂലി  ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. സ്കൂളുകൾ ജോസഫിൻറെ പാർട്ടിക്കാർക്ക് പണം നൽകാത്തതിനെ തുടർന്ന് പ്ലസ് ടു നിഷേധിച്ചതായും എം എം മണി ആരോപിക്കുന്നു.

ഇടുക്കിയിൽ നടന്ന ഒരു സ്കൂൾ വാർഷിക യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് എം എം മണിയുടെ ഗുരുതര വെളിപ്പെടുത്തൽ.'വി എസ് അച്ചുതാനന്ദൻ സർക്കാരിൻറെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പി ജെ ജോസഫ് സ്കൂളുകൾക്ക് പ്ലസ് ടു നിഷേധിച്ചത്. സ്കൂളുകൾ ജോസഫിൻറെ പാർട്ടിക്കാർക്ക് പണം നൽകാത്തതായിരുന്നു പ്ലസ് ടു അനുവദിക്കാത്തതിന് പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ഈ കാലയളവിൽ ഇടുക്കി സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന താൻ ഇടപെട്ടതിനെ തുടർന്ന് വി എസിൻറെ നിർദ്ദേശപ്രകാരം സ്കൂളുകൾക്ക് പ്ലസ് ടു അനുവദിക്കുകയായിരുന്നുവെന്നും എം എം മണി വെളിപ്പെടുത്തുന്നു. ചില സ്കൂളുകൾ പി ജെ ജോസഫിന്റെ പാർട്ടിക്ക് പണം നൽകിയതായി തനിക്ക് അറിയാമെന്നും എം എം മണി ആരോപിച്ചു. മന്ത്രിയായിരിക്കെ പാർട്ടിയുടെ പ്രവർത്തനങ്ങൾക്കായി പണം ആവശ്യപ്പെടുകയും ഇത് നൽകാത്തതിനെ തുടർന്ന് ആനുകൂല്യങ്ങൾ നിഷേധിച്ചെന്നുളള ഗുരുതര ആരോപണമാണ് എം എം മണി ഉന്നയിച്ചിരിക്കുന്നത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !