ചിമ്പുവിനെ നായകനാക്കി സംവിധാനം ചെയ്ത ഗാംഗ്സ്റ്റര് ആക്ഷന്‍ ഡ്രാമ 'വെന്തു തനിത്തത് കാട്' എന്ന ചിത്രമാണ് ഗൗതം മേനോന്റേതായി അവസാനം പുറത്തുവന്ന ചിത്രം. ഇപ്പോള്‍ ഗൗതം മേനോന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. ഇരട്ട നായകരെ അവതരിപ്പിക്കുന്ന ബഹുഭാഷ ചിത്രമായിരിക്കും ഗൗതം മേനോന്റെ പുതിയ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിജയ് സേതുപതിയും അഭിഷേക് ബച്ചനുമാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജയ് സേതുപതിയും ഗൗതം മേനോനും ആദ്യമായാണ് അഭിനയിക്കുന്നത്. അഭിഷേകിന്റെ ആദ്യ തമിഴ് ചിത്രവും ഇതായിരിക്കും.
ഗൗതം മേനോന്റെ അഭിനയ തിരക്കുകള്‍ ഒഴിഞ്ഞ ശേഷമായിരിക്കും ഈ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുക. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും ഗൗതം മേനോന് ആലോചിക്കുന്നുണ്ട്. റിലീസ് ഏറെ നീണ്ടുപോയ വിക്രം നായകനായ 'ധ്രുവ നച്ചിത്തരം' ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനുള്ള അവസാന പ്രവര്‍ത്തനങ്ങളിലാണ് ഗൗതം മേനോന്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ലിയോ'യില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഗൗതം മേനോന് ഇപ്പോള്‍. വിജയോടൊപ്പം വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ഡ്രാമയായ ലിയോയില്‍ വിജയെ കൂടാതെ തൃഷ്, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, പ്രിയ ആനന്ദ്, മിഷ്കിന്, മന്‍സൂര്‍ അലി ഖാന്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.