ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി തുടര്‍ച്ചയായ രണ്ടാംതവണയും അധികാരത്തിലേറുമെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. ബിജെപി 36 മുതല്‍ 45 സീറ്റുകള്‍ വരെ നേടുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ഇടത് കോണ്‍ഗ്രസ് സഖ്യം ആറ് മുതല്‍ 11 സീറ്റുകള്‍ വരെയും തിപ്ര മോത പാര്‍ട്ടി ഒന്‍പത് മുതല്‍ 16 വരെ സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ടുഡേ പ്രവചിക്കുന്നു.
ത്രിപുരയില്‍ ബിജെപി നേടുമെന്ന് സീ ന്യൂസും പ്രവചിക്കുന്നു. 29 മുതല്‍ 36 സീറ്റുകള്‍ നേടുമെന്നാണ് സീ ന്യൂസ് പ്രവചനം. ത്രിപുരയില്‍ 60 സീറ്റുകളിലെ തെരഞ്ഞെടുപ്പ് നടന്നത്. 31 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.നാഗാലാന്‍ഡില്‍ ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന് സീ ന്യൂസ് പറയുന്നു. ബിജെപി 35 മുതല്‍ 43, കോണ്‍ഗ്രസ് 1 മുതല്‍ 3, എന്‍പിഎഫ് 2 മുതല്‍ 5, മറ്റുള്ളവര്‍ 6 മുതല്‍ 12 എന്നിങ്ങനെയാണ് സീ ന്യൂസ് പ്രവചനം. മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സീ ന്യൂസ് പ്രവചനം. എന്‍പിപി 21 മുതല്‍ 26 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. തൃണമൂല്‍ കോണ്‍ഗ്രസ് എട്ടു മുതല്‍ 13, ബിജെപി 6 മുതല്‍ 11, കോണ്‍ഗ്രസ് 3 മുതല്‍ 6.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.