അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിലൂടെയുള്ള യാത്രയ്ക്ക് നാളെ [18,2,2023,] നിരോധനം

ഇടുക്കി;കട്ടപ്പന അയ്യപ്പന്‍കോവിലില്‍ സ്ഥിതി ചെയ്യുന്ന, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയ്യപ്പന്‍കോവില്‍ തൂക്കുപാലം കാലപ്പഴക്കം മൂലം അപകടാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഫെബ്രുവരി പതിനെട്ടാം തിയതി ശിവരാത്രി മഹോല്‍സവത്തോടനുബന്ധിച്ച് അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് ആളുകള്‍ ഈ പാലത്തിലൂടെ യാത്ര ചെയ്യുന്നതിന് സാധ്യതയുണ്ട്. 

അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ ആളുകള്‍ പാലത്തിലൂടെ യാത്ര ചെയ്താല്‍ പാലത്തിന് തകരാര്‍ സംഭവിക്കുന്നതിനും, പാലത്തിലൂടെ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് അപകടം സംഭവിക്കുന്നതിനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിലൂടെയുള്ള യാത്ര നാളെ (18) നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !