1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ 30 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി അഷ്വറൻസ് കമ്മിറ്റി (ക്യുഐപി) യോഗത്തിൽ ധാരണയായി.
മധ്യവേനൽ അവധിക്കായി സ്‌കൂളുകൾ 31ന് അടയ്ക്കും. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ രാവിലെ നടക്കുന്നതിനാൽ ഒന്നുമുതൽ ഒൻപതുവരെ ക്ലാസുകളിലെ വാർഷിക പരീക്ഷ ഉച്ചയ്ക്ക് രണ്ടുമണി മുതൽ നടക്കും.
പരീക്ഷ രണ്ട് പാദം മുതൽ വെള്ളിയാഴ്ചകളിൽ നടക്കും. മുസ്ലീം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിൽ ഇതേ ഷെഡ്യൂൾ അനുസരിച്ചായിരിക്കും പരീക്ഷ. വിശദമായ ടൈംടേബിൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രസിദ്ധീകരിക്കും. എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിലിൽ നടത്താനാണ് തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.