ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്സ് ഭീമനായ സാംസംഗ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുപരിചിതമാണ്. ടിവിയും മൊബീല്‍ ഫോണും റെഫ്രിജറേറ്ററും ഉള്‍പ്പടെ ഉള്‍പ്പടെയുള്ള നിരവധി ഉപകരണങ്ങള്‍ സാംസംഗിന്റേതായി ഇന്ത്യയില്‍ പുറത്തുവരുന്നു, കാലങ്ങള്‍ പഴക്കമുണ്ട് ആ ബിസിനസ് തേരോട്ടത്തിന്. ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലും സാംസംഗ് എന്നും മുന്നിലായിരുന്നു. ചൈനീസ് ബ്രാന്‍ഡുകള്‍ വിപണി കീഴടക്കിയപ്പോഴും സാംസംഗിന്റെ ബ്രാന്‍ഡ് മൂല്യത്തിന് ഇന്ത്യക്കാര്‍ക്കിടയില്‍ അത്ര ഇളക്കമൊന്നും തട്ടിയില്ല. ചൈനീസ് വിരുദ്ധ വികാരത്തിന്റെ കാലത്ത് സാംസംഗിനോട് ഇത്തിരി ഇഷ്ടം കൂടുതലുമുണ്ട് ഇന്ത്യക്കാര്‍ക്ക്.
ആഗോള ടെക് ഭീമനായ സാംസംഗ് ത്രൈമാസ ലാഭക്കണക്കുകള്‍ പുറത്തുവിട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ത്രൈമാസ ലാഭം 8 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നതിനാല്‍, ചിപ്പുകളുടെ വില കുറഞ്ഞത് ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ ആവശ്യകതയെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, ഇത്തവണ കമ്പനിയുടെ പ്രധാന ബിസിനസ് സെഗ്മെന്റുകളില്‍ നിന്നും ലാഭം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
2022 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 69 ശതമാനമാണ് ഇടിഞ്ഞത്. ഇതോടെ, പ്രവര്‍ത്തന ലാഭം 4.3 ട്രില്യണായി. 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പ്രവര്‍ത്തന ലാഭം 13.87 ട്രില്യണ്‍ ഡോളര്‍ ആയിരുന്നു. 2014- ലാണ് സമാനമായ രീതിയില്‍ സാംസംഗ് തിരിച്ചടികള്‍ നേരിട്ടത്. സാംസംഗിന് പുറമേ, ലോകത്തെമ്പാടുമുള്ള ടെക് കമ്പനികള്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ ഒട്ടനവധി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.
മറ്റൊരു പ്രധാന ബിസിനസ് കൂടി സാംസംഗിന് ഇന്ത്യയിലുണ്ട്. വാര്‍ത്തകളിലൊന്നും അത്ര വലിയ ഇടം ലഭിക്കാത്ത ബിസിനസ്. ഇന്ത്യന്‍ ടെലികോം മേഖലയിലെ അതികായനായി അതിവേഗമുള്ള റിലയന്‍സ് ജിയോയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുണ്ട് ആ ബിസിനസിന്. 4ജി വിപ്ലവത്തിലൂടെ ഇന്ത്യന്‍ ടെലികോം മേഖലയെ ഉടച്ചുവാര്‍ത്ത ജിയോ അതിന് സാംസംഗിനോട് കൂടി കടപ്പെട്ടിരിക്കുന്നു. ജിയോയ്ക്ക് 4ജി നെറ്റ് വര്‍ക്ക് ഗിയറുകള്‍ വിതരണം ചെയ്തത് സാംസംഗ് ആയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.