കീവ്: ആവേശമുണർത്തി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ഹേഴ്സൻ സന്ദർശനം. റഷ്യയുടെ നിയന്ത്രണത്തിൽ നിന്നു യുക്രെയ്ൻ തിരിച്ചുപിടിച്ച ഹേഴ്സൻ നഗരത്തിൽ 9 മാസത്തോളമായി തുടരുന്ന റഷ്യൻ അധിനിവേശത്തിൽ യുക്രെയ്ൻ സൈന്യത്തിനുണ്ടായ ഏറ്റവും വലിയ വിജയമാണ് ഹേഴ്സനിലേത്.
ജനങ്ങളെ അഭിവാദ്യം ചെയ്തും സൈനികർക്കൊപ്പം ഫോട്ടോയെടുത്തും സെലെൻസ്കി വിജയം ആഘോഷിച്ചു. അവസാനത്തിന്റെ തുടക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു. മുൻപും യുദ്ധമുന്നണികളിൽ നേരിട്ടെത്തി സൈനികർക്ക് പ്രസിഡന്റ് ആവേശം പകർന്നിരുന്നു.
Very impressive videos coming from Kherson. The peak of a successful liberation and a victory for the Ukrainian nation. #Ukraine #Kherson pic.twitter.com/noWFynO5ad
— (((Tendar))) (@Tendar) November 14, 2022
യുക്രെയ്ൻ സേന ഹേഴ്സൻ വളഞ്ഞതോടെ റഷ്യ നിയമിച്ച പ്രാദേശിക ഭരണാധികാരികൾ എഴുപതിനായിരത്തിലേറെ ജനങ്ങളെ ഒഴിപ്പിച്ച ശേഷം നഗരം വിട്ടു. നഗരത്തിലെ റഷ്യൻ പതാകകളും സ്മാരകങ്ങളും യുക്രെയ്ൻ സൈന്യം നീക്കംചെയ്തു.
സെലെൻസ്കിയുടെ സന്ദർശത്തെക്കുറിച്ചു പ്രതികരിക്കാൻ വിസമ്മതിച്ച റഷ്യൻ അധികൃതർ ഹേഴ്സൻ റഷ്യൻ ഫെഡറേഷന്റെ ഭാഗമാണെന്നു അവകാശപ്പെട്ടു.
📚READ ALSO:
🔘പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ചു - കേരള സർക്കാർ
🔘31 വർഷത്തിന് ശേഷം നളിനി ജയില്‍മോചിതയായി; ഇനി ഭർത്താവും മകളുമൊത്തു ജീവിതം
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.