അയ്യപ്പന്മാരെത്തി ശരണഘോഷം മുഴങ്ങി, ശരണമന്ത്രഘോഷ മുഖരിതമായ അന്തരീക്ഷത്തില്‍ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു.
നിയുക്ത ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായ ജയരാമന് നമ്പൂതിരിയേയും ഹരിഹരന് നമ്പൂതിരിയേയും തന്ത്രി കലശാഭിഷേകം നടത്തി അവരോധിക്കും. വ്യാഴാഴ്ച വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറക്കുക.
തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരി നട തുറന്നു വിളക്ക് തെളിയിച്ചു. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ മേല്‍ശാന്തി അഗ്നി പകര്‍ന്നതോടെ തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി.
നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല കാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. 2023 ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനകാലം പൂർത്തിയാക്കി ജനുവരി 20ന് നടയടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.