ഇന്തോനേഷ്യ: പതിനേഴാമത് ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണം


ഇന്തോനേഷ്യൻ (Indonesia) തലസ്ഥാനമായ ബാലിയിൽ  പതിനേഴാമത് ജി20 ഉച്ചകോടിയിൽ (G20 Summit) പങ്കെടുക്കുന്നതിനായി   എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Narendra Modi) ഊഷ്മളമായ സ്വീകരണം.

പ്രവാസി ഭാരതീയരും എംബസി ഉദ്യോഗസ്ഥർക്കൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. പരമ്പരാ​ഗത ബാലി ശൈലിയിലാണ് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകിയത്. പരമ്പരാഗത നൃത്തരൂപങ്ങളും മോദിയെ സ്വീകരിക്കുന്നതിന്റെ ഭാ​ഗമായി വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. 

ആഗോളതലത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതിനെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾ ഉച്ചകോടിയിൽ നടക്കും. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി വിവിധ ലോക നേതാക്കളുമായി സംവദിക്കും", പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

ഉച്ചകോടിക്കിടെ നിരവധി ലോക നേതാക്കളുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ചകൾ നടത്തും. എന്നാൽ മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച നടക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും പരസ്പരം ഹസ്തദാന വിഡിയോകൾ എത്തിത്തുടങ്ങി 


മോദിയും ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ച , 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ നടന്ന ഏറ്റുമുട്ടലിനുശേഷം ഇവർ തമ്മിൽ നടക്കുന്ന ആദ്യ ചർച്ചയായിരിക്കും ഇത്. ഇക്കഴിഞ്ഞ സെപ്തംബറിൽ ഉസ്ബെക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (Shanghai Cooperation Organisation (SCO)) ഉച്ചകോടിയിൽ ഇരുവരും പങ്കെടുക്കാനെത്തിയിരുന്നെങ്കിലും പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നില്ല. ഇരുരാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്തുന്നത് ചൈനയിലെയും ഇന്ത്യയിലെയും ജനങ്ങളും ​ആ​ഗ്രഹിക്കുന്നുണ്ടെന്നാണ് ചൈനീസ് വിദേശകാര്യ ഈ വിഷയത്തിൽ പ്രതികരിച്ചത്.

നരേന്ദ്ര മോദിയെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെയും കൂടാതെ, അമേരിക്കൻ‌ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നു. 2022 ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ഒ​രു ​വ​ർ​ഷ​ത്തേ​ക്ക് ഇ​ന്ത്യ​യാ​ണ് ജി20​യു​ടെ അ​ധ്യ​ക്ഷ​സ്ഥാ​നം വ​ഹി​ക്കു​ന്ന​ത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഉച്ചകോടിയിൽ കണ്ടുമുട്ടിയ ഫോട്ടോകൾ ഇപ്പോൾ പത്രമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നു. രണ്ടു ഇന്ത്യൻ രാഷ്ട്രത്തലവന്മാർ എന്ന തലക്കെട്ടോടെയാണ് മിക്കവരും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !