ഷ്രൂസ്ബെറി∙ ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചു യുകെയിൽ മലയാളിക്ക് ആകസ്മിക മരണം. മൂവാറ്റുപുഴ തൃക്കളത്തൂര്‍ പുന്നൊപ്പടി കരിയന്‍ചേരില്‍ കെ.എം.മത്തായിയുടെ മകൻ ഷാജി മാത്യു (46) ആണു മരിച്ചത്.
വെള്ളിയാഴ്ച പതിവുപോലെ അടുത്തുള്ള നഴ്‌സിങ് ഹോമില്‍ ജോലിക്കെത്തിയതായിരുന്നു ഷാജി. രാത്രി പന്ത്രണ്ടരയോടെ ജോലിക്കിടയിൽ ബ്രേക്ക് എടുത്തു റെസ്റ്റ് റൂമില്‍ ഇരിക്കുമ്പോഴാണ് അസ്വസ്ഥത തോന്നിയത്. തുടർന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സ് ഉള്‍പ്പെടെയുള്ള മലയാളികള്‍ എത്തുകയും സിപിആര്‍ കൊടുക്കുകയും ചെയ്തു. ആംബുലന്‍സ് ടീമും സ്ഥലത്തെത്തി. വെറും അഞ്ചു മിനിറ്റ് മാത്രം അകലെയുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുന്‍പ് ശനിയാഴ്ച അതിരാവിലെ മരണം സംഭവിച്ചു.
കാര്യമായ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഷാജിക്ക് ഉണ്ടായിരുന്നില്ല. ഒന്നരവര്‍ഷം മുന്‍പാണ് ഷാജി കുടുംബസമേതം യുകെയില്‍ എത്തിയത്. ഭാര്യ ജൂബി ഷ്രൂസ്ബറി ഹോസ്പിറ്റലില്‍ തീയേറ്റര്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. 7ഉം 11ഉം വയസുള്ള നെവിന്‍ ഷാജിയും കെവിന്‍ ഷാജിയുമാണ് മക്കള്‍.
ഷ്രൂസ്ബെറി മലയാളി അസോസിയേഷന്‍ അംഗമായ ഷാജി മാത്യു മലയാളി സമൂഹത്തില്‍ വളരെ സജീവമായിരുന്നു. സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് കുറിയക്കോസ് യക്കോബായ സുറിയാനി പള്ളി അംഗമായിരുന്നു ഷാജിയും കുടുംബവും. മാതാവ്: സൂസൻ, സഹോദരങ്ങൾ: സിനി, സിബു. സംസ്കാരം പിന്നീട്.
📚READ ALSO:
🔘മെസ്സി ഉണർന്നു ; മെക്സിക്കോയ്ക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീനിയൻ വിജയം
🔘അഞ്ചിൽ രണ്ട് അന്തർദേശീയ വിദ്യാർത്ഥികളും അയർലണ്ടിൽ വംശീയ വിദ്വേഷം അനുഭവിച്ചിട്ടുണ്ട് : ICOS
🔘യുകെ: യാത്രക്കാർക്ക് മുഖ-വിരലടയാള-ബയോമെട്രിക്‌സ് ആവശ്യപ്പെടുന്ന നടപടികൾ നടപ്പിലാക്കാൻ യുകെ
🔘ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ത്യയില്‍ വിജയകരമായി നടന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.