ആകാംക്ഷയ്ക്കും കാത്തിരിപ്പിനും വിരാമമിട്ട് സ്ഫടികം 4k Atmos തിയേറ്ററുകളിലേക്ക് എത്തും. പുതിയ സാങ്കേതിക മിവുകളോടെ ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്ത കുറച്ച് നാളുകളായി നമ്മൾ കേൾക്കുന്നുണ്ട്. ഈ വാർത്ത വന്നത് മുതൽ പ്രേക്ഷകർ ആവേശത്തിലായിരുന്നു.
2023 ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും. പ്രേക്ഷക മനസ്സിൽ കുളിർ കോരിയിട്ട് അതിമനോഹരമായി ചൂടൻ അടിപിടി രംഗങ്ങൾ തിയേറ്ററുകളെ പിടിച്ചു കുലുക്കും. മോഹനലാലിന്റെ ആടുതോമ എന്ന കഥാപാത്രം പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ചവതാണ്. പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ എക്കാലത്തെയും ലാലേട്ടൻ ഹിറ്റ് സിനിമകളിൽ മുന്നിൽ നിൽക്കുന്ന ചിത്രമാണ് സ്ഫടികം. റിലീസ് കഴിഞ്ഞ് കാലങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തിന്റെ പേരും പെരുമയും നഷ്ടമായിട്ടില്ല.
മോഹൻലാൽ ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രേക്ഷകരെ അറിയിച്ചു. ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും ലോകം എമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ആകുന്നുവെന്നാണ് മോഹൻലാൽ കുറിച്ചത്.
ഭദ്രൻ എഴുതി സംവിധാനം ചെയ്ത, 1995ൽ പുറത്തിറങ്ങിയ സ്ഫടികം ഇന്നും കണ്ടിരിക്കാൻ പ്രേക്ഷകർക്ക് ഇഷ്ടമാണ്. മോഹൻലാൽ എന്ന നടന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ചിത്രത്തിലെ സംഭാഷണങ്ങളും വളരെ ശ്രദ്ധ നേടിയിട്ടുണ്ട്.
തിലകൻ, കെപിഎസി ലളിത, ഉർവശി, നെടുമുടി വേണു, രാജൻ പി ദേവ്, ചിപ്പി, സ്ഫടികം ജോർജ്, സിൽക്ക് സ്മിത തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിന്റെ ഭാഗമായിരുന്നു. ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസിൽ തങ്ങി നിൽക്കുന്നവയാണ്. ബോക്സ് ഓഫീസിൽ ആ വർഷത്തെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രമാണ് സ്ഫടികം. എട്ട് കോടിയിലധികം രൂപയാണ് സ്ഫടികം നേടിയത്. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു. നിരവധി അവാർഡുകളും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
🔘മെസ്സി ഉണർന്നു ; മെക്സിക്കോയ്ക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീനിയൻ വിജയം
🔘അഞ്ചിൽ രണ്ട് അന്തർദേശീയ വിദ്യാർത്ഥികളും അയർലണ്ടിൽ വംശീയ വിദ്വേഷം അനുഭവിച്ചിട്ടുണ്ട് : ICOS
🔘യുകെ: യാത്രക്കാർക്ക് മുഖ-വിരലടയാള-ബയോമെട്രിക്‌സ് ആവശ്യപ്പെടുന്ന നടപടികൾ നടപ്പിലാക്കാൻ യുകെ
🔘ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ത്യയില്‍ വിജയകരമായി നടന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.