ഫേസ്ബുക്കിൽ തുളുമ്പുന്ന സൈക്കോ കവിത , നരബലിയുടെ പൈശാചികയിൽ വെട്ടി നുറുക്കിയ 2 ജീവനുകൾ;

പത്തനംതിട്ട: കേരള സമൂഹത്തൊകെ ഞെട്ടിച്ച നരബലിയുടെ വാര്‍ത്തയാണ് രാവിലെ മുതല്‍ വന്നു കൊണ്ടിരിക്കുന്നത്. പത്തനംതിട്ടയില്‍ രണ്ടു സ്ത്രീകളെ നരബലി നല്‍കി. അതേസമയം, തിങ്കളാഴ്ച രാവിലെയാണ് നരബലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്. പത്തനംതിട്ട തിരുവല്ലയിലെ ഇലന്തൂരിലാണ് സംഭവം. കാലടിയില്‍ നിന്നും കടവന്ത്രയില്‍ നിന്നുമുള്ള പത്മ, റോസ്ലി എന്നീ സ്ത്രീകളെയാണ് ബലികൊടുത്തത്. 

പൊന്നുരുന്നി സ്വദേശിയും കടവന്ത്രയിൽ ലോട്ടറി കച്ചവടക്കാരിയുമായ പത്മത്തെ സെപ്റ്റംബർ 26 മുതൽ കാണാതായിരുന്നു. അന്വേഷണത്തില്‍ യുവതിയെ കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റിലായവരില്‍ നിന്നാണ് നരബലി ആണെന്ന് കണ്ടെത്തിയത്. കേസില്‍ വഴിത്തിരിവായത് കടവന്ത്ര സ്വദേശിയായ യുവതിയെ കാണാനില്ലെന്ന പരാതിയാണ്. 

50 കാരിയായ ലോട്ടറി കച്ചവടം നടത്തിവരുന്ന പത്മയെന്ന യുവതിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയിലേക്ക് എത്തിച്ചതെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാലടിയില്‍ ഒരു സ്ത്രീയേയും ബലി നല്‍കിയെന്ന് തെളിഞ്ഞു. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ റോസ്ലിൻ ലോട്ടറി കച്ചവടത്തിനായാണ് കാലടിയിലെ മറ്റൂരിലെത്തിയത്. 49 വയസുള്ള ഇവർ മറ്റൂരിൽ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്നു. ഓഗസ്റ്റ് 17 ന് ഇവരെ കാണാതായതായി മകൾ പരാതി നൽകിയിരുന്നു. എന്നാൽ പല സ്ഥലത്തും മാറിമാറി താമസിക്കുന്ന സ്വഭാവമായതിനാൽ റോസ്ലിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പത്മയെ കണ്ടെത്താനുള്ള അന്വേഷണത്തിന് ഒടുവിലാണ് റോസ്ലിനും സമാനമായ നിലയിൽ കൊല്ലപ്പെട്ടതായി വ്യക്തമായത്.

തിരുവല്ലയിലെ ദമ്പതികളായ ഭഗവല്‍ സിങ്, ലൈല എന്നിവരും പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് മുഹമ്മദ് ഷാഫിയുമാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി രണ്ട് സ്ത്രീകളെ ബലി കൊടുക്കാന്‍ കൂട്ടുനിന്നവരില്‍ പ്രധാനിയാണ് തിരുവല്ല സ്വദേശി ഭഗവല്‍ സിങ്. 

നരബലി കേസിലെ മുഖ്യ പ്രതി ഷാഫി മറ്റ് സ്ത്രീകളെയും സമീപിച്ചെന്ന് കണ്ടെത്തൽ. തിരുവല്ലയിൽ കൊണ്ടുപോകാൻ ഷാഫി തങ്ങളെയും സമീപിച്ചെന്ന് കടവന്ത്ര ഭാഗത്തെ ലോട്ടറിക്കച്ചവടക്കാരികളായ സ്ത്രീകൾ

നരബലി വാര്‍ത്ത പുറത്തായതിന് പിന്നാലെ ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ടുള്ള കവിതകൾക്കും ചൂടേറുകയാണ്. തിരുമ്മുചികിത്സ നടത്തുന്ന വൈദ്യന്‍, ഹൈകു ലൈവ് പഠനക്ലാസ്, ഫെയ്‌സ്ബുക്കില്‍ ഹൈക്കു കവിതാ ശകലങ്ങള്‍...   നിരവധി ചെറു കവിതകള്‍ ഫേസ്ബുക്കിലൂടെ നിരന്തരമായി പോസ്റ്റ് ചെയ്യുന്ന സ്വയം പ്രഖ്യാപിത കവി കൂടെയാണ് ഇയാള്‍.

അഞ്ച് ദിവസം മുമ്പ് ഭഗവല്‍ സിങ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിതയാണ് ഇത്. ചില ഉള്ളടക്കങ്ങൾ കാണുക 

ഉലയൂതുന്നു
പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു.
(ഹൈകു )

ചുരുണ്ട രൂപം
പീടികത്തിണ്ണയില്‍
മുഷിഞ്ഞ പുത.
(ഹൈകു)

പുല്ലാന്നി നാമ്പ്
കാറ്റിലാടും വഴിയില്‍
കുപ്പിവളകള്‍

പുറംകോണില്‍
ആനമയില്‍ ഒട്ടകം
ഉത്സവരാവ്.
(ഹൈകു )


ഇത്തരത്തില്‍  എഴുതുന്ന കവിതകളെല്ലാം രണ്ടോ മൂന്നോ വരികള്‍ മാത്രമുള്ള ഹൈക്കു കവിതകളാണ്. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ ഏറെപേരും എഴുത്തുകാരും പുരോഗമന ചിന്താഗതി പുലര്‍ത്തുന്നവരുമാണ്. ഇപ്പോൾ ഇവരും പെട്ടിരിക്കുകയാണ്. ഈ സൈക്കോ ആണ് നരബലി നടത്തിയ പ്രതിയെന്ന് ഞെട്ടലിലാണ് ഫേസ്ബുക്ക് സുഹൃത്തുക്കളെല്ലാം. 

സൈക്കോ കവിത തുളുമ്പുന്ന ഹൈക്കു കവിയായ ഭഗവല്‍ സിങ്ങിന്റെ ഫേസ്ബുക്കിൽ ഇപ്പോൾ കൂടുതലും കേട്ടാൽ അറയ്ക്കുന്ന തെറിയഭിഷേകം ആണ് കാണാൻ കഴിയുക. 

ഭഗവല്‍ സിങ്ങിന്റെ പിതാവും തിരുമ്മുകാരനായിരുന്നു. നാട്ടുകാര്‍ക്ക് ആര്‍ക്കും ഭഗവല്‍ സിങ്ങിനെ കുറിച്ചോ ഭാര്യ ലൈലയെ കുറിച്ചോ മോശം അഭിപ്രായം ഉണ്ടായിരുന്നില്ല. ലൈം​ഗിക ബന്ധത്തിന് ശേഷമാണ് ലൈല കത്തികൊണ്ട് സ്ത്രീയുടെ സ്വകാര്യ ഭാ​ഗങ്ങളിൽ അടക്കം മുറിവുകളുണ്ടാക്കി രക്തം ശേഖരിച്ച് വീടിന് ചുറ്റും തളിച്ചത്. ഇതിന് ശേഷം മൃതശരീരം കൊത്തിനുറുക്കി മറവ് ചെയ്യുകയായിരുന്നു. ആദ്യനരബലിക്ക് ശേഷവും ഫലം കാണാതെ വന്നതോടെയാണ് ദമ്പതികൾ വീണ്ടും സിദ്ധനെ സമീപിച്ചത്. ശാപമുണ്ടെന്നും അത് മാറാൻ മറ്റൊരു നരബലി കൂടി വേണമെന്നും പറഞ്ഞാണ് പദ്മയെയും സമാനമായ രീതിയിൽ കൊലപ്പെടുത്തുന്നത്. ഭഗവന്ത് സിംഗിനെ ഇന്നലെ രാത്രിയാണ് അറസ്റ്റു ചെയ്തത്. പെണ്ണുകേസെന്ന സൂചനയാണ് നാട്ടുകാർക്ക് പൊലീസ് നൽകിയത്. തിരുമൽ വിദഗ്ധനാണ് ഇയാൾ. ഇലന്തൂരുകാരൻ തന്നെയാണ് ഭഗവന്ത്.

പത്മത്തെയും റോസ്‌ലിയെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമാണ് ഉണ്ടായത്. തിരുവല്ല കോഴഞ്ചേരി ഇലന്തൂരിലെ വൈദ്യനായ ഭഗവല്‍ സിങ്-ലൈല ദമ്പതിമാര്‍ക്ക് വേണ്ടിയായിരുന്നു നരബലി.  പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് സ്ത്രീകളെ എറണാകുളത്ത് നിന്ന് ആറന്മുളയിലേക്ക് എത്തിക്കുകയായിരുന്നു. 

അതേസമയം നരബലിക്കിരയായവരുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തെങ്കിലും ഇനിയും ഉറപ്പിക്കാനിയിട്ടില്ലെന്നത് പൊലീസിന് വെല്ലുവിളിയാണ്. പത്മയുടേതെന്നും റോസിലിന്‍റെതെന്നും കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങളാണ് കണ്ടെടുത്തതെന്ന് പൊലീസ് പറയുമ്പോഴും ഇത് സ്ഥിരീകരിക്കാനിയിട്ടില്ല. ഡി എൻ എ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാനാകൂവെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

📚READ ALSO:


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !