"ഇ- റുപ്പി" സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി ( Central Bank Digital Currency (CBDC)) പുറത്തിറക്കും. രാജ്യത്തെ പൊതുമേഖല-സ്വകാര്യ ബാങ്കുകള്‍ ആയിരിക്കും ഈ റുപ്പി വിതരണം ചെയ്യുക. ഇ- റുപ്പി ആവശ്യമുള്ളവര്‍ക്ക് ബാങ്കുകളെ സമീപിക്കാം. ഇ- റുപ്പി ഉപയോഗപ്പെടുത്താന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമില്ല ഉപഭോക്താവിന്റെ മൊബൈല്‍ നമ്പര്‍ മാത്രമാണ് ആവശ്യം. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇ-റുപ്പി അഥവാ ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നതിനു പിന്നിലെ ആത്യന്തിക ലക്ഷ്യം.
പ്രത്യേക,പ്രത്യേക ഉപയോഗങ്ങൾക്കായുള്ള ഇ-റുപ്പികൾ ഉടൻ പുറത്തിറക്കുമെന്നും ആർബിആഐ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ആയിരിക്കും ഈ ഇ-റുപ്പികൾ പുറത്തിറക്കുക. വിശ്വാസ്യത, കാര്യക്ഷമത എന്നിവയെല്ലാമാണ് ഡിജറ്റൽ കറൻസിയുടെ മറ്റു പ്രത്യേകതകളെന്നും ആർബിഐ വ്യക്തമാക്കി.
ഡിജിറ്റൽ രൂപ പുറത്തിറക്കുന്നതിനെക്കുറിച്ച് ആർബിഐ കാര്യമായിത്തന്നെ പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ബജറ്റ് സെഷനിൽ ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിനെ അറിയിച്ചിരുന്നു.ആർബിഐ (Reserve Bank of India (RBI). ഇതേക്കുറിച്ചുള്ള വിശദീകരണക്കുറിപ്പ് പുറത്തിറക്കി. ഡിജിറ്റൽ കറൻസികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആർബിഐ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. ഡിജിറ്റൽ കറൻസി അഥവാ ഇ റുപ്പിയുടെ ലക്ഷ്യങ്ങൾ, നേട്ടങ്ങൾ, അപകടസാധ്യതകൾ എന്നിവയെല്ലാം ഇതിൽ വിശദീകരിക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ ഉപയോഗം, ഡിസൈൻ, ഡിജിറ്റൽ റുപ്പിയുടെ സാധ്യതകൾ, ഉപയോഗങ്ങൾ, തുടങ്ങിയ കാര്യങ്ങളും ഇതിൽ പറയുന്നുണ്ട്. ഡിജിറ്റൽ കറൻസി അവതരിപ്പിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ, സാമ്പത്തിക നേട്ടങ്ങൾ സ്വകാര്യതാ പ്രശ്‌നങ്ങൾ എന്നിവയും ആർബിഐ വിശദീകരിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് വൗച്ചറിനെ അടിസ്ഥാനമാക്കി, ഡിജിറ്റൽ രൂപത്തിൽ ആർബിഐ നൽകുന്ന രൂപയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി. നിലവിലുള്ള കറൻസിക്ക് തുല്യ മൂല്യവും ഇതിനുണ്ട്. വ്യാജ ഡിജിറ്റൽ കറൻസി മറികടക്കാൻ കൂടിയാണ് ഡിജിറ്റൽ റുപ്പി പുറത്തിറക്കുന്നത്. നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷനാണ് ഇ-റുപ്പി വികസിപ്പിച്ചിരിക്കുന്നത്. ഇതൊരു ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമാണ്. ഉപഭോക്താവിനെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യു ആര്‍ കോഡ് അല്ലെങ്കില്‍ എസ് എം എസ് അധിഷ്ഠിത ഇ -റുപ്പി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഈ സംവിധാനം ഉപയോഗിക്കുന്നവരുടെ ഡിജിറ്റല്‍ പെയ്‌മെന്റ് അപ്ലിക്കേഷനുകള്‍, പെയ്‌മെന്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവിടെ സഹായമില്ലാതെതന്നെ ഒരു ഉപഭോക്താവിന് ഇടപാടുകള്‍ നടത്താന്‍ സാധിക്കും.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മറ്റും മരുന്നു ലഭ്യമാക്കുന്നതിനും വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്കും ഇ -റുപ്പി ഉപയോഗപ്പെടുത്താം. മാതൃ ശിശു ക്ഷേമ പദ്ധതികള്‍, ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍, വളം സബ്‌സിഡി തുടങ്ങിയ സേവനങ്ങള്‍ക്കായി പദ്ധതി ഉപയോഗപ്പെടുത്താം.ഇവ സമ്പൂർണമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളതായിരിക്കും. ബിറ്റ്‌കോയിൻ, എതർ പോലുള്ള മറ്റ് ക്രിപ്‌റ്റോ കറൻസികൾ നികുതി വെട്ടിപ്പിനും ഭീകര പ്രവർത്തനത്തിനും ഉപയോഗിക്കുന്നു എന്ന ആശങ്ക നേരത്തെ ആർബിഐ പങ്കുവെച്ചിരുന്നു. അതിനാലാണ് പുതിയ ഇന്ത്യൻ ഡിജിറ്റൽ കറൻസി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.