ദയവായി ശ്രദ്ധിക്കൂ...
ഈ വർഷം ആഗസ്ത് മാസം വരെ 29369 റോഡപകടങ്ങളിൽ 2895 പേരുടെ ജീവനുകളാണ് നിരത്തുകളിൽ ഹോമിക്കപ്പെട്ടത്.
ഏറ്റവും ഒടുവിൽ വടക്കാഞ്ചേരിയിൽ വച്ചുണ്ടായ ദാരുണാപകടം നാമേവരെയും ദുഃഖത്തിലാഴ്ത്തി.
കേരളത്തിൽ ഏകദേശം ഒന്നരക്കോടിയോളം വാഹനങ്ങളുണ്ടെന്നാണ് കണക്ക്. പലവിധ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന്
അലക്ഷ്യവും അശ്രദ്ധവുമായുമുള്ള ഡ്രൈവിംഗിന് 16657 പേർക്കെതിരെയും മദ്യപിച്ച് വാഹനമോടിച്ചതിന് 32810 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അതായത് ആകെ വാഹനങ്ങളുടെ അഞ്ചിലൊന്ന് വാഹനങ്ങളെ നിയമലംഘനം നടത്തിയതിന് പോലീസ് പിടികൂടിയിട്ടുണ്ട്. അതിലും എത്രയോ ഇരട്ടി നിയമലംഘനങ്ങൾ നിരത്തുകളിൽ നടക്കുന്നുണ്ട്. അത്തരം നിയമലംഘകരെക്കൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോലീസിന് പൊതുജനങ്ങളുടെ സഹകരണം കൂടിയേ തീരൂ.
നിരത്തിൽ ട്രാഫിക് നിയമലംഘനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ കേരള പോലീസിന്റെ "ശുഭയാത്ര" വാട്സാപ്പ് നമ്പറിലേക്ക് നിങ്ങൾക്ക് ഫോട്ടോയും വീഡിയോയും സഹിതം മെസ്സേജ് അയക്കാം. നിങ്ങളുടെ വിലപ്പെട്ട ഒരു മെസ്സേജ് അപകടങ്ങൾ ഒഴിവാക്കിയേക്കാം അതിലൂടെ നിരവധി ജീവനുകൾ സംരക്ഷിക്കപ്പെട്ടേയ്ക്കാം.
മെസ്സേജ് വാട്സാപ്പ് ചെയ്യേണ്ട നമ്പർ - 9747001099
നിങ്ങളുടെ സന്ദേശത്തിന്മേൽ സ്വീകരിച്ച നടപടി ഏഴു ദിവസത്തിനകം നിങ്ങളെ അറിയിക്കുന്നതാണ്.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.