ലണ്ടൻ: സെപ്തംബര്‍ 9ന് അന്തരിച്ച രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്. ഇന്ന് തിങ്കളാഴ്ച 19-ാം തീയതി ബ്രിട്ടൻ എലിസബത്ത് രാജ്ഞിക്കു യാത്രാമൊഴി നൽകും. യുകെയിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. രാത്രി 8 നു ഒരു മിനിറ്റ് രാജ്യം മൗനാചരണം നടത്തും. രാവിലെ 11 നു വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നിന്ന് മൃതദേഹവുമായുള്ള പേടകം വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്കു കൊണ്ടുപോകും.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, രാഷ്ട്രപതി ദ്രൗപദി മുർമു തുടങ്ങി നൂറിലേറെ ലോകനേതാക്കൾ സംസ്കാരച്ചടങ്ങിനായി ലണ്ടനിലെത്തിയിട്ടുണ്ട്. നേതാക്കൾ ഇന്നലെ ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമില്ലാതെ ആറ് രാജ്യങ്ങള്‍. ഈ പട്ടികയില്‍ ഇനിയും ഏതെങ്കിലും രാജ്യങ്ങള്‍കൂടി ഇടംപിടിക്കുമോ എന്ന കാര്യം ബ്രിട്ടീഷ് വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടില്ല. ബ്രിട്ടീഷ് രാജ്ഞിയുടെ സംസ്‌കാര ചടങ്ങില്‍ ഔദ്യോഗിക ക്ഷണം ലഭിക്കാത്തത് ഇതുവരെ ആറ് രാജ്യങ്ങള്‍ക്കാണ്.
റഷ്യയാണ് ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലുള്ള ആദ്യ രാജ്യം. ബെലാറൂസ്, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, സിറിയ, വെനസ്വേല എന്നീ രാജ്യങ്ങള്‍ക്കും ക്ഷണമില്ല. ചാള്‍സ് മൂന്നാമന് പുതിയ പദവി ലഭിച്ചതിനെ അഭിനന്ദിച്ചുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി റഷ്യയ്‌ക്ക് തിരികെ സന്ദേശം അയയ്‌ക്കാതിരുന്ന ബ്രിട്ടന്‍ അന്താരാഷ്‌ട്ര ഉപരോധം നേരിടുന്ന റഷ്യയോടുള്ള സമീപനത്തിലെ അകലം കുറച്ചിട്ടില്ല
രാജ്ഞി മരിച്ച അന്നു മുതൽ ലണ്ടനിലേക്കുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായി ഉയർന്നിരുന്നു. 250 അധിക ട്രെയിൻ സർവീസുകളാണ് ഏർപ്പെടുത്തി. വിൻഡ്സർ കൊട്ടാരത്തിലെയും വെസ്റ്റ്മിൻസ്റ്റർ ആബിയിലെയും സംസ്കാര ശുശ്രൂഷകൾക്കിടെ ശബ്ദശല്യം ഉണ്ടാകാതിരിക്കാൻ ഹീത്രോ വിമാനത്താവളത്തിലെ 100 വിമാനങ്ങൾ റദ്ദാക്കി.
- Watch Live :https://youtu.be/WBFP60r6aqs
- Watch Live BBC ; https://youtu.be/vQYBO8P7gLE
- Watch Live :https://youtu.be/T9o6m4Mhk0U
യുകെയിലെ സിനിമ തിയറ്ററുകളിലും നഗരങ്ങളിലെ പ്രധാന തെരുവുകളിൽ സ്ഥാപിച്ച വലിയ സ്ക്രീനുകളിലും സംസ്കാരച്ചടങ്ങുകൾ തൽസമയം കാണാം . വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ഇന്നു രാവിലെ 6.30 വരെയാണു പൊതുജനങ്ങൾക്കു പ്രവേശനം. കൊട്ടാരത്തിലേക്കു നീളുന്ന ‘ദ് ലോങ് വോക്’ നിരത്തിലൂടെയാണ് അന്ത്യയാത്ര. കഴിഞ്ഞവർഷം മരിച്ച ഭർത്താവ് ഫിലിപ്പ് രാജകുമാരന് അരികെ, കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണു രാജ്ഞിയുടെ അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.
10 ലക്ഷം പേരെങ്കിലും സംസ്കാരച്ചടങ്ങിനു ലണ്ടനിലെത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. രാജ്ഞി മരിച്ച അന്നു മുതൽ ലണ്ടനിലേക്കുള്ള യാത്രക്കാരുടെ എണ്ണം ക്രമാതീതമായി ഉയർന്നിരുന്നു. 8 കിലോമീറ്റർ യാത്രയിൽ 1600 സൈനികർ അകമ്പടിയേകും.സുരക്ഷയ്ക്കായി 10,000 പൊലീസുകാരെയാണു വിന്യസിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.