യുകെ: പാക്കിസ്ഥാൻ വിഭാഗങ്ങൾ വീണ്ടും ഇന്ത്യക്കാരുടെ വീടുകൾ ആക്രമിച്ചു;ആക്രമണം ഇന്ത്യ-പാക്ക് പോരാട്ടത്തിനു പിന്നാലെ - വിഡിയോ

ലണ്ടൻ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ റൗണ്ടിലെ പാക്കിസ്ഥാൻ  പോരാട്ടത്തിനു പിന്നാലെ യുകെയിലെ ലെസ്റ്റർ നഗരത്തിൽ പാക്കിസ്ഥാൻ അനുകൂലികൾ ഇന്ത്യക്കാരെ വീണ്ടും ആക്രമിച്ചു. കഴിഞ്ഞ മാസം നടന്ന മത്സരത്തിന്റെ പേരിൽ പാക്കിസ്ഥാനികൾ  ആയുധങ്ങളുമായി തെരുവിലിറങ്ങി. 

ഓഗസ്റ്റ് 28ന് ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോഴും ലെസ്റ്ററിൽ സംഘർഷമുണ്ടായെന്നു പൊലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുകെയിലെ തന്നെ ഏറ്റവും കൂടുതൽ മതവിഭാഗങ്ങള്‍ താമസിക്കുന്ന നഗരമാണു ലെസ്റ്ററെന്നു പാർലമെന്റംഗം ക്ലൗഡിയ വെബ്ബ് പ്രതികരിച്ചു. ഐക്യമാണു ശക്തിയെന്നും പാർലമെന്റംഗം അവകാശപ്പെട്ടു.

ഹിന്ദു കമ്മ്യൂണിറ്റിയുടെ  ഓം പതാക പോലീസിന് മുന്നിൽ അക്രമാസക്തരായ ഇസ്ലാമിസ്റ്റുകൾ അവഹേളിക്കുന്നു. ലെസ്റ്ററിൽ ഹിന്ദുക്കളെ ആക്രമിക്കുന്ന കലാപകാരികൾക്കെതിരെ നിങ്ങൾ എപ്പോഴാണ് നടപടിയെടുക്കുക? എന്ന് ഹിന്ദുക്കൾ ചോദിക്കുന്നു.

കിഴക്കൻ ലെസ്റ്ററിൽ ക്രമസമാധാന നില തകര്‍ക്കുന്ന രീതിയിൽ സംഭവങ്ങൾ അരങ്ങേറിയതായി ലെസ്റ്റർഷെയർ പൊലീസ് ടെംപററി ചീഫ് കോൺസ്റ്റബിൾ റോബ് നിക്സൻ പറഞ്ഞു. പ്രദേശത്തു വൻ തോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സാഹചര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു. 27 പേരെ അറസ്റ്റ് ചെയ്തു. ആളുകളെ പിരിച്ചുവിടാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാ‌ണെന്നും യുകെ പൊലീസ് അറിയിച്ചു. 

"ലെസ്റ്ററിൽ ഇപ്പോഴും പിരിമുറുക്കം വളരെ ഉയർന്ന നിലയിലാണ്. ബ്രിട്ടനിലെ ഹിന്ദു-മുസ്ലിം സംഘർഷങ്ങൾ പേടിസ്വപ്നമാണ്. ഈ വിദ്വേഷം അവസാനിപ്പിക്കണം, ഈ രാക്ഷസന്മാരെയെല്ലാം പോലീസ് നിഷ്‌കരുണം അറസ്റ്റ് ചെയ്യണം." 

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഹിന്ദു മുസ്ലിം സങ്കർഷങ്ങൾ എന്ന പേരിലാണ്  എങ്കിലും കാര്യങ്ങൾ വിഡിയോയിൽ വ്യക്തം, പാകിസ്ഥാനികൾ കൂട്ടത്തോടെ ഇന്ത്യൻ വീടുകൾക്ക് നേരെ പാഞ്ഞടുക്കുകയും വീടുകൾക്കും കാറുകൾക്കും നേരെ അതിക്രമം ഉണ്ടാക്കുകയും ചെയ്യുന്നു 

മറു വശത്തു അക്രമികളെ തടയാനെത്തുന്ന ഇന്ത്യക്കാരെയും  ഇന്ത്യക്കാരുടെ വീടുകളും സങ്കർഷം ഉണ്ടാക്കുന്നത് ഹിന്ദുക്കളാണെന്നു ആക്രോശിക്കുന്ന യുവാവിനെയും ഇന്ത്യക്കാരുടെ വീടുകളിൽ നിന്നുള്ള വിഡിയോയിൽ കാണാം 

റോഡ് അടച്ചു നിറഞ്ഞു നിൽക്കുന്ന പോലീസ് സേനയും പോലീസ് നായ ഉൾപ്പെട്ട പോലീസ് കൂട്ടവും  വളരെ പണിപ്പെട്ടാണ്,ഇത്യക്കാരുടെ വീടുകൾക്ക് നേരെ അത്രിക്രമവുമായി എത്തിയ പാകിസ്ഥാനികളെ രണ്ടാം വട്ടവും തടയുന്നത്.

ആളുകൾ ഗ്ലാസ് കുപ്പികൾ എറിയുന്നതും ദണ്ഡുകളുമായി തെരുവിലിറങ്ങുന്നതും പൊലീസ് ഇവരെ തടയാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ ഇന്ത്യക്കാരുടെ വീടുകളിൽ നിന്നും ഉള്ള വീഡിയോകളിൽ കാണാം.

ഈസ്റ്റ് ലെസ്റ്റർ ഏരിയയിൽ  പോലീസ് ഓപ്പറേഷന്റെ ഭാഗമായി ആകെ 27 അറസ്റ്റുകൾ ഇപ്പോൾ നടന്നിട്ടുണ്ട് എന്ന് യുകെ പോലീസ് വ്യ്കതമാക്കുന്നു. 

📚READ ALSO:

🔘തയ്‌വാനിൽ ഭൂകമ്പം 6.8 രേഖപ്പെടുത്തി; കളിപ്പാട്ടം പോലെ ആടിയുലഞ്ഞ് ട്രെയിൻ – വിഡിയോ;


🔘യുകെ: യുകെയിലെ ലെസ്റ്ററിൽ നിരവധി ഹിന്ദു സമുദായ ഭവനങ്ങൾ പാകിസ്ഥാൻ മുസ്ലീം ആൾക്കൂട്ടം ആക്രമിച്ചു.


🔔 Join  Đaily Malayaly പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ലഭിക്കുവാന്‍ സബ്സ്ക്രൈബ് ചെയ്യാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !