അമേരിക്ക : ലോകത്തിലെ ഏറ്റവും മികച്ച ഡാറ്റസയൻസ് കമ്മ്യൂണിറ്റിയായ കാഗിളിൽ ഗ്രാൻഡ് മാസ്റ്റർ പദവി ലഭിച്ചത് തിരുവനന്തപുരം വർക്കല സ്വദേശിക്ക്.
കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ്സിലെ ഫ്യൂച്ചർ സ്റ്റഡീസ് ഡിപ്പാർട്മെന്റിലെ അവസാന വർഷ വിദ്യാർത്ഥിയായ അനന്ദുവിനാണ് ഈ അഭിമാനകരമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. വർക്കല സ്വദേശികളായ ഹരികുമാറിന്റെയും ബിന്ദുവിന്റെയും മകനാണ് അനന്ദു.
വർക്കല എസ്. എൻ കോളേജിൽ നിന്നാണ് അനന്ദു മാത്തമാറ്റിക്സിൽ ബിരുദം നേടിയത്. 2020 ലാണ് അനന്തു ഡാറ്റ സയൻസിൽ ബിരുദാനന്തരബിരുദം നേടാൻ വേണ്ടി കേരള യൂണിവേഴ്സിറ്റികാര്യവട്ടം ക്യാമ്പസ്സിൽ ചേർന്നത്.
ലോകമെമ്പാടുമുള്ള ഡാറ്റ സയന്റിസ്റ്റുകളിൽ നിന്നും അവരുട മികച്ച പ്രകടനങ്ങൾക്കനുസരിച്ചാണ് കാഗിൾ പ്ലാറ്റ്ഫോം റാങ്ക് നിർണ്ണയിക്കുന്നത്.
ഇതിലെ ഡാറ്റസെറ്റ് വിഭാഗത്തിലാണ് അനന്ദുവിന് ആറാം റാങ്ക് ലഭിച്ചത്. 66,551 പേരിൽ നിന്നാണ് അനന്ദു ആറാം റാങ്ക് നേടി ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.