ഇബ്രാഹിമിന്റെ അടുത്ത സഹായി ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും കൂട്ടാളികളായ ഹാജി അനീസ്, ജാവേദ് ചിക്ന, ടൈഗർ മേമൻ എന്നിവരെ പറ്റി വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ വീതവും പാരിതോഷികം നൽകുമെന്ന് അന്വേഷണ ഏജൻസി അറിയിച്ചു.
1993ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ മുഖ്യപ്രതി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് എൻഐഎ അറിയിച്ചു.
ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും കൂട്ടാളികളായ അനീസ് ഇബ്രാഹിം, ജാവേദ് ചിക്ന, ടൈഗർ മേമൻ എന്നിവർക്ക് 15 ലക്ഷം രൂപ വീതവും പാരിതോഷികമായി എൻഐഎ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെല്ലാം 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതികളാണ്.
ദാവൂദ് ഇബ്രാഹിമും മറ്റുള്ളവരും അന്താരാഷ്ട്ര ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ്, അൽഖ്വയ്ദ എന്നിവയുമായി സജീവമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.
ആയുധക്കടത്ത്, മയക്കുമരുന്ന്-ഭീകരവാദം, അധോലോക ക്രിമിനൽ സംഘവും കള്ളപ്പണം വെളുപ്പിക്കലും, വ്യാജ കറൻസിയുടെ പ്രചാരം, ഫണ്ട് സ്വരൂപിക്കുന്നതിനുള്ള പ്രധാന സ്വത്തുക്കൾ അനധികൃതമായി കൈവശം വയ്ക്കൽ തുടങ്ങിയ വിവിധ തീവ്രവാദ/ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിട്ടുണ്ടെന്നും ഏജൻസി കൂട്ടിച്ചേർത്തു.
യുഎൻ സുരക്ഷാ പ്രമേയം 1267 പ്രകാരം ദാവൂദിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും യുഎപിഎ നിയമത്തിന്റെ നാലാം ഷെഡ്യൂളിന് കീഴിലും ദാവൂദിനെ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി കൂട്ടിച്ചേർത്തു. അനീസ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ, ജാവേദ് ചിക്ന, ടൈഗർ മേമൻ തുടങ്ങിയവരുടെ സഹായത്തോടെ ഇയാൾ അന്താരാഷ്ട്ര ഭീകര ശൃംഖലയായ ഡി കമ്പനി നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
257 പേർ കൊല്ലപ്പെടുകയും 700 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത 1993ലെ മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ദാവൂദ് ഇബ്രാഹിമാണെന്നാണ് ആരോപണം. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ കമ്മിറ്റി ആഗോള ഭീകരനായി പട്ടികപ്പെടുത്തിയ ദാവൂദ് ഇബ്രാഹിം അറസ്റ്റിൽ നിന്ന് ഒളിച്ചോടുന്നത് തുടരുകയും പാക്കിസ്ഥാനിൽ ഒളിച്ചിരിക്കുകയാണെന്നാണ് കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.