ടൊറെണ്ടോ: കനേഡിയൻ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട മലയാളം എഫ്.എം സ്റ്റേഷനായ മധുരഗീതം, പതിനെട്ടാം വർഷത്തിലേക്ക് കടക്കുന്നു. സോഷ്യൽ മീഡിയയുടെയും, പോഡ്‍കാസ്റ്റിംറ്റിംങ്ങിന്റെയുമൊക്കെ വരവിനു മുമ്പ്, മലയാളം പരിപാടികളൊന്നും കേൾക്കാൻ അവസരമില്ലാതിരുന്ന ഒരു സമയത്താണ് കാനഡയിലേക്ക് കുടിയേറിയ മലയാളികൾക്ക് വേണ്ടി, ഐ.ടി വിദഗ്ധനായ വിജയ് സേതുമാധവനും (സിഇഒ ആന്റ് പ്രൊഡ്യൂസര്‍), ഇൻഷുറൻസ് രംഗത്ത് ജോലി നോക്കുന്ന ഭാര്യ മൃദുല മേനോനും (ക്രിയേറ്റീവ് ഡയറക്ടര്‍) കൂടി 2004 സെപ്റ്റംബറിലാണ് മധുരഗീതം എഫ്.എം റേഡിയോ തുടങ്ങുന്നത്.
ടൊറെണ്ടോ മലയാളികൾക്ക് നാടിന്റെ ഓർമകളും, നാട്ടു വിശേഷങ്ങളും, പാട്ടുകളുടെ അകമ്പടിയോടെ നൽകുന്നത് കൂടാതെ, കാനഡയിലെ മലയാളി സമൂഹത്തിൽ നടക്കുന്ന പരിപാടികളും, ലോകവാർത്തകളും കാലഘട്ടത്തിന് അനുസരിച്ചുള്ള വിവിധ പ്രോഗ്രാമുകളും, മത്സരങ്ങളുമൊക്കെയായി മധുരഗീതം മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട റേഡിയോ സ്റ്റേഷനായി മാറി. കനേഡിയൻ മലയാളികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിൽ മധുരഗീതം പ്രധാന പങ്കുവഹിക്കുന്നു. ഇന്നിപ്പോൾ കാനഡയിലേക്ക് കുടിയേറിപ്പാർക്കുന്ന യുവകലാകാരൻമാരെയും കലാകാരികളെയും കമ്മ്യൂണിറ്റിക്കു പരിചയപ്പെടാനുള്ള വേദിയാണ് മധുരഗീതം. കമ്മ്യൂണിറ്റിയിൽ നടക്കുന്ന വിവിധ പരിപാടികളുടെ മീഡിയ പാർട്ണർ മധുരഗീതമാണ്.
ശനിയാഴ്ച പുലരികളിൽ രാവിലെ 8.30 മുതൽ 10.30 വരെയും,ഞായറാഴ്ച രാവിലെ 10.00 മുതൽ 10.30 വരെ "സ്‍പോട്‍ലൈറ്റ്" എന്ന ഷോയും, വൈകുന്നേരം " 8.00 മണി മുതൽ 9.00 മണി വരെ, "സൺഡേ ക്ലബ്ബും സംപ്രേക്ഷണം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.