ഇന്ന് ഇന്ത്യയുടെ 76 മത് സ്വാതന്ത്ര്യദിനം" മുഴുവന്‍ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍.
രാജ്യം മുഴുവൻ സ്വാതന്ത്ര്യദിന ലഹരിയിൽ. ‘ഹർ ഘർ തിരംഗ’ (എല്ലാ വീട്ടിലും പതാക ) ക്യാമ്പയിൻ്റെ ഭാഗമായി രാജ്യത്ത് ദേശീയ പതാകയ്ക്ക് വൻ ഡിമാൻഡ്. ഈ വർഷം എല്ലാ വീട്ടിലും ഒരു പതാക ഉണ്ടായിരുന്നു. ജനങ്ങൾ ദേശീയ പതാകയ്ക്ക് വലിയ ആദരം നൽകിയ ഒരു വർഷം കൂടിയാണിത്.
ഒരു സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കാൻ നമുക്ക് വേണ്ടി ത്യാഗങ്ങൾ സഹിച്ച എല്ലാ സ്ത്രീപുരുഷന്മാരെയും നമിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായി കഴിയുന്ന മുഴുവന്‍ ഭാരതീയര്‍ക്കും രാഷ്ട്രപതി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍മാര്‍ക്ക് ആദരമര്‍പ്പിക്കുന്നുവെന്നും സ്വാതന്ത്യത്തിനായി പോരാടിയ സമരസേനാനികളെ സ്മരിക്കുന്നുവെന്നും ആദ്യ സ്വാതന്ത്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു.
We bow to all those men and women who made enormous sacrifices to make it possible for us to live in a free India. pic.twitter.com/tLnO2OKaGJ
— President of India (@rashtrapatibhvn) August 14, 2022
ഇന്ത്യ 76 മത് സ്വാതന്ത്ര്യദിനം (Independence Day 2022) ആഘോഷിക്കുമ്പോൾ പ്രധാന മന്ത്രി നരേന്ദ്ര മോദി ഏവർക്കും സ്വാതന്ത്ര ദിനാശംസകൾ നേർന്നു. ഇന്ന് രാവിലെ 7.30 ഓടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയത്. തുടർന്ന് വ്യോമസേനാ ഹെലികോപ്ടറുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി.
സ്വാതന്ത്ര്യ ദിന പ്രഭാഷണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉപയോഗിച്ചത് കടലാസ് കുറിപ്പുകളാണ്. സാധാരണ രീതിയിൽ പ്രഭാഷണങ്ങൾക്ക് ടെലിപ്രോംപ്റ്ററാണ് മോദി ഉപയോഗിക്കാറ്. എന്നാൽ, ഇന്ന് ചെങ്കോട്ടയിൽ വച്ച് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹം കടലാസ് കുറിപ്പുകളാണ് ഉപയോഗിച്ചത്. 82 മിനിട്ട് ദൈർഘ്യമുള്ള പ്രഭാഷണമാണ് മോദി ഇന്ന് നടത്തിയത്.
ഇന്ത്യയുടെ 76-ാമത് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുകയും തുടർന്ന്, തുടർച്ചയായ ഒമ്പതാം തവണയും രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം രാജ്യത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും ലോകമെമ്പാടും അതിന് സാക്ഷ്യം വഹിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധി, ബിആർ അംബേദ്കർ, വീർ സവർക്കർ തുടങ്ങിയ മഹാനേതാക്കളുടെ പങ്ക് പ്രധാനമന്ത്രി മോദി അനുസ്മരിച്ചു, കൂടാതെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ മഹത്തായ സംഭാവന നൽകിയ വനിതാ പോരാളികളെയും അദ്ദേഹം ആദരിച്ചു.
സ്ത്രീശക്തി: "ഇന്ത്യയിലെ സ്ത്രീകളുടെ ശക്തിയെ ഓർക്കുമ്പോൾ ഓരോ ഇന്ത്യക്കാരനും അഭിമാനത്താൽ നിറയുന്നു- അത് റാണി ലക്ഷ്മിഭായി, ഝൽകാരി ബായി, ചെന്നമ്മ, ബീഗം ഹസ്രത്ത് മഹൽ" എന്നിവരെയൊക്കെ ആദരവോടെ ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിലെ ജനങ്ങളുടെ സജീവ പങ്കാളിത്തത്തിന് അഭിനന്ദനം: “സ്വാതന്ത്ര്യ സമരങ്ങളുടെ നിരവധി പ്രകടനങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ അമൃത് മഹോത്സവ വേളയിൽ, രാജ്യം മുഴുവൻ ഈ ബൃഹത്തായ മഹത്തായ ഉത്സവത്തിൽ സജീവമായി പങ്കെടുത്തു, ഇത് ആദ്യമായി രാജ്യത്തുടനീളം സംഭവിക്കുന്നു.
ത്രിവർണ്ണ പതാകയെ കുറിച്ച്: "കഴിഞ്ഞ മൂന്ന് ദിവസമായി എല്ലായിടത്തും ത്രിവർണ്ണ പതാക അലയടിക്കുന്നത് ആളുകളുടെ ശക്തി കാണിക്കുകയും മറ്റുള്ളവരെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. കോവിഡ് പോരാളികളെ അഭിനന്ദിച്ചപ്പോൾ ഈ പുനരുജ്ജീവനം നമുക്ക് അനുഭവിക്കാൻ കഴിയും. 200 കോടി ഡോസ് വാക്സിൻ നമ്മൾ പൂർത്തിയാക്കി".
-‘ത്രി-ശക്തി’: “ഇന്ത്യ ലോകത്തിന് കാണിച്ചുതന്ന മൂന്ന് കാര്യങ്ങൾ - രാഷ്ട്രീയ സ്ഥിരത, നയരൂപീകരണം, നയങ്ങൾ വേഗത്തിൽ നടപ്പിലാക്കൽ”- എന്നിവയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.