തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് സ്ഥാപിച്ച ഒടിടി പ്ലാറ്റ്‌ഫോമായ ‘സി സ്‌പേസിൽ’ ഇതുവരെ രജിസ്റ്റർ ചെയ്തത് നൂറോളം സിനിമകൾ. ഈ വർഷം നവംബർ 1 ന് പ്ലാറ്റ്ഫോം ലോഞ്ച് ചെയ്യും.
സി സ്‌പേസ് ആരംഭിക്കുന്നതോടെ ഇത് ഇന്ത്യയിലെ ആദ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‌ഫോമാകും. സിനിമ തീയേറ്ററുകളിൽ പ്രദർശനം അവസാനിപ്പിച്ചാലും നിർമ്മാതാക്കൾക്ക് വരുമാനം ഉറപ്പാക്കുകയാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. പ്ലാറ്റ്‌ഫോമിലെ സിനിമകളുടെ രജിസ്ട്രേഷൻ ജൂൺ 1 ന് ആരംഭിച്ചു, നവംബർ 1 ന് ശേഷം മാത്രമേ പുതിയ സിനിമകൾ രജിസ്റ്റർ ചെയ്യൂ.
ചിത്രാഞ്ജലിയുടെ പാക്കേജിന് കീഴിൽ കഴിഞ്ഞ 5 വർഷമായി പുറത്തിറങ്ങിയ സിനിമകൾ, സംസ്ഥാന, ദേശീയ അവാർഡുകൾ നേടിയ സിനിമകൾ, രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച സിനിമകൾ എന്നിവ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ഇതിന് അനുമതി തേടി കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) സംസ്ഥാനത്തെ ചലച്ചിത്ര നിർമ്മാതാക്കൾക്ക് കത്തയക്കുകയും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്യും.
സി സ്‌പേസിലേക്കുള്ള സിനിമകൾ തിരഞ്ഞെടുക്കാൻ രണ്ടോ മൂന്നോ അംഗങ്ങളുള്ള വിദഗ്ധ സമിതി രൂപീകരിക്കും. കെഎസ്എഫ്ഡിസിയുടെ കീഴിലുള്ള തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കാണ് തിരഞ്ഞെടുപ്പിൽ മുൻഗണന. ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സി സ്‌പേസിൽ ഉൾപ്പെടുത്തും. ചാനലുകൾക്ക് വിൽക്കുന്ന സിനിമകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.