തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീൽ യുഎഇ കോൺസൽ ജനറലുമായി അടച്ചിട്ട മുറിയിൽ പലതവണ കൂടിക്കാഴ്ച നടത്തിയതായി സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.
കൂടാതെ യുഎഇയിൽ ഒരു മലയാളം പത്രം പ്രസിദ്ധീകരിക്കുന്നത് തടയാൻ ജലീൽ സഹായം തേടിയെന്നും സ്വപ്ന ആരോപിച്ചു.
കേരളത്തിലും വിദേശത്തുമായി നിരവധി ബിസിനസുകളാണ് ജലീൽ വിഭാവനം ചെയ്തതെന്നും അവർ ആരോപിച്ചു.
കോൺസുലർ ജനറലുമായി ആശയവിനിമയം നടത്താൻ ജലീലിനെ സഹായിച്ചത് താനാണെന്ന് സ്വപ്ന പറഞ്ഞു.
കോവിഡ്-19 മഹാമാരിയിൽ യുഎഇയിൽ നിരവധി മലയാളികൾ മരിച്ചതായി റിപ്പോർട്ട് ചെയ്ത മലയാളം പത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ കോൺസുലർ ജനറലിനെ സമീപിച്ചതായി സ്വപ്ന സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു. പ്രത്യുപകാരമായി, നയതന്ത്ര ചാനലിലൂടെയുള്ള അനധികൃത ഇടപാടുകളിൽ ജലീൽ സംരക്ഷണം വാഗ്ദാനം ചെയ്തു.
പത്രം നിരോധിക്കാൻ ശ്രമിച്ചതിലൂടെ ജലീൽ തന്റെ രാജ്യത്തോടും പൗരന്മാരോടും വഞ്ചന കാട്ടിയെന്നും സ്വപ്ന ആരോപിച്ചു. ജലീലിന് മറ്റൊരു രാജ്യത്തോട് വിശ്വസ്തതയുണ്ടെന്ന് വ്യക്തമാണെന്നും അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.