ചടങ്ങിന് ശേഷം പാർലമെന്റിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉഷ മുന്നോട്ടുവച്ച ആദ്യ അഭ്യർത്ഥന, സംസ്ഥാനത്തിന്റെ ദീർഘകാലമായുള്ള ആഗ്രഹമായ കേരളത്തിൽ എയിംസ് വേണമെന്നായിരുന്നു. ബാലുശ്ശേരിയിലെ കിനാലൂരിലെ എയിംസ് ഉടൻ യാഥാർത്ഥ്യമാകണമെന്ന് അവർ അഭ്യർത്ഥിച്ചു. ഇക്കാര്യം ഓർമ്മിപ്പിക്കാൻ പ്രധാനമന്ത്രി സഹമന്ത്രി വി മുരളീധരന് നിർദ്ദേശം നൽകി.
ഭർത്താവ് വി ശ്രീനിവാസനും മകൻ വിഘ്നേഷ് ഉജ്ജ്വലും ഉഷയ്‌ക്കൊപ്പമുണ്ടായിരുന്നു. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡുവുമായും അവർ കൂടിക്കാഴ്ച നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.