"ജനരോഷം" പെട്രോൾ 2.41രൂപയും - ഡീസൽ 1.36 രൂപയും നികുതി കേരളം കുറയ്ക്കും

ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ;പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറയും

 "ഞങ്ങള്‍ക്ക് പ്രധാനം ജനങ്ങള്‍; ഇന്ധനനികുതി കുറച്ചതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി" 

പെട്രോളിന്റെയും ഡീസലിന്റെയും വില കുറയും. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര എക്‌സൈസ് നികുതി പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും  കുറയും.

കേന്ദ്രസർക്കാർ ഇന്ധന നികതി കുറച്ചതായുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനവും നികുതി കുറയ്‌ക്കണമെന്ന ആവശ്യം സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഇതിനിടെയാണ് സംസ്ഥാനവും നികുതി കുറയ്‌ക്കാൻ ഒരുങ്ങുന്നതായുള്ള ധനമന്ത്രിയുടെ അറിയിപ്പ്. 

കേന്ദ്രസർക്കാർ കുറച്ച നികുതിക്ക് ആനുപാതികമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറച്ചതിനാലാണ് ഇത്. കേന്ദ്രനടപടി സ്വാഗതം ചെയ്യുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

ജനരോഷം ഭയന്ന് പെട്രോൾ- ഡീസൽ നികുതി കുറയ്‌ക്കാൻ സംസ്ഥാന സർക്കാർ. ധനമന്ത്രി കെ.എൻ ബാലഗോപാൽ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പെട്രോളിന് 2.41 രൂപയും, ഡീസലിന് 1.36 രൂപയുമാണ് സംസ്ഥാനം കുറയ്‌ക്കുക.

നേരത്തെ കേന്ദ്രസർക്കാർ നികുതി കുറച്ചപ്പോൾ സംസ്ഥാനം ഒരു രൂപ പോലും കുറയ്‌ക്കാൻ തയ്യാറായിരുന്നില്ല. ഇതിനെതിരെ വലിയ ജനരോഷം ഉയർന്നിരുന്നു. 

കേന്ദ്രസർക്കാർ വർദ്ധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാനസർക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനവും നികുതി കുറയ്‌ക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്രസർക്കാർ പെട്രോളിന് എട്ട് രൂപയും, ഡീസലിന് ആറ് രൂപയുമാണ് കുറച്ചത്. ഇതിന് പുറമേ പാചക വാതകത്തിന് 200 രൂപ സബ്‌സിഡിയും ഏർപ്പെടുത്തിയിട്ടുണ്ട്.


കേരളം ഉൾപ്പെടെയുള്ള ചുരുക്കം സംസ്ഥാനങ്ങൾ മാത്രമാണ് അന്ന് നികുതി കുറയ്‌ക്കാൻ തയ്യാറാകാതിരുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന് ആനുപാതികമായി നികുതി കുറച്ചിരുന്നു. നികുതി കുറയ്‌ക്കാത്ത സംസ്ഥാനങ്ങളെ വിമർശിച്ച് പ്രധാനമന്ത്രിയുൾപ്പെടെ രംഗത്ത് വന്നിരുന്നു.

Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും  ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്യാം.


വാട്‍സ് ആപ്പ് 👇
ĐĐ🔰🔰🔰🔰ĐĐ                     
ഫേസ്ബുക്ക് പേജ്  ലിങ്ക് 👇

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !