റഷ്യ- യുക്രെയ്ന്‍ രണ്ടാംവട്ട സമാധാനചര്‍ച്ച ബുധനാഴ്ച നടക്കും. തിങ്കളാഴ്ച നടന്ന ആദ്യ ഘട്ട ചർച്ചയിൽ ഫലമുണ്ടാകാത്തതിനാലാണ് രണ്ടു ദിവസത്തിനു ശേഷം വീണ്ടും ചർച്ച നടത്തുന്നത്. അതിനിടെ, യുക്രെയ്ന് അംഗത്വം നല്‍കാന്‍ നടപടി തുടങ്ങിയെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.
യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യവെ യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമർ സെലെൻസ്കി നടത്തിയ പ്രസംഗം എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് അംഗങ്ങൾ സ്വീകരിച്ചത്. യൂറോപ്യൻമാരാണെന്നും കരുത്തരാണെന്നും ഞങ്ങൾ തെളിയിച്ചു. ഞങ്ങൾക്കൊപ്പമാണ് യൂറോപ്യൻ രാജ്യങ്ങൾ എന്ന് തെളിയിക്കണമെന്നും അദ്ദേഹം ഇയു രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
റഷ്യയെ അവസാനം വരെയും പ്രതിരോധിക്കുമെന്നും താൻ രാജ്യം വിട്ടു പോകില്ലെന്നും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു. ഇന്ന് രാവിലെ, സെൻട്രൽ കീവിൽ നിന്ന് മറ്റൊരു വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ തെറ്റായപ്രചരണങ്ങളെ തള്ളിക്കളയുന്നുണ്ട്. "ഇന്റർനെറ്റിൽ ധാരാളം തെറ്റായ വിവരങ്ങൾ ഉണ്ട്, ആയുധം താഴെയിടാൻ ഞാൻ ഞങ്ങളുടെ സൈന്യത്തോട് ആവശ്യപ്പെടുന്നതായുള്ള പ്രചരണം തെറ്റാണ്" അദ്ദേഹം പറഞ്ഞു. "ഞങ്ങൾ ഇവിടെ ഉണ്ട്. ഞങ്ങൾ ആയുധം താഴെ വയ്ക്കാൻ പോകുന്നില്ല. ഞങ്ങൾ രാജ്യത്തെ സംരക്ഷിക്കും''- സെലെൻസ്കി പറഞ്ഞു.
നേരത്തെ റഷ്യയുടെ ഒരു ടാങ്ക് യുക്രെയ്ൻ സൈന്യം പിടിച്ചെടുക്കുകയും അതിൽ ഉണ്ടായിരുന്ന റഷ്യൻ സൈനികരെ അപായപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. കീവ് നഗരത്തിലെ ജനവാസകേന്ദ്രത്തിലേക്ക് റഷ്യൻ സൈന്യം കടന്നിട്ടുണ്ടെന്നും, എല്ലാവരും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറണമെന്നും യുക്രെയ്ൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം "രാത്രിയിൽ, റഷ്യൻ ഫെഡറേഷന്റെ സായുധ സേന ഉക്രെയ്നിലെ സൈനിക ഇൻഫ്രാസ്ട്രക്ചറിനെതിരെ വ്യോമ-കടൽ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ദീർഘദൂര കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തി,"റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് ടെലിവിഷൻ പരാമർശത്തിൽ പറഞ്ഞു.
റസിഡൻഷ്യൽ, സോഷ്യൽ ഇൻഫ്രാസ്ട്രക്ചറിന് കേടുപാടുകൾ വരുത്താതെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് റഷ്യൻ സൈന്യം ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ചൈനീസ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യയെ പ്രേരിപ്പിക്കണമെന്ന് ചൈനയോട് യുക്രെയ്ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.