യുക്രെയ്നെ സഹായിക്കുമെന്ന് 27 രാജ്യങ്ങൾ. റഷ്യൻ സേന കീവിലെ ടെലിവിഷൻ ടവർ തകർത്തു. കീവിൽ ടെലിവിഷൻ ചാനലുകളുടെ പ്രവർത്തനം നിലച്ചു.
മിസൈൽ, ടാങ്ക്, ബോംബുകൾ എന്നിവയാണ് യുക്രെയ്നായി ഈ രാജ്യങ്ങൾ നൽകുക. കൂടാതെ മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കും. ഈ ആയുധങ്ങളെല്ലാം ഉടൻ തന്നെ ഉക്രെയ്ൻ സൈന്യത്തിന് ലഭ്യമാക്കുമെന്നാണ് അറിയുന്നത്. ഉക്രേനിയൻ സായുധ സേനയെ സഹായിക്കാൻ ആയുധങ്ങൾ അയക്കുന്നതിനെ മുമ്പ് എതിർത്തിരുന്ന രാജ്യങ്ങൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ അയൽരാജ്യത്തെ ആക്രമിക്കാനുള്ള തീരുമാനത്തെ തുടർന്നാണ് ഇപ്പോൾ അങ്ങനെ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്നും സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്നെ സഹായിക്കുമെന്ന് ഈ രാജ്യങ്ങളുടെ ഭരണാധികാരികൾ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ അമേരിക്കയും അൽബേനിയയും ചേർന്ന് യുക്രെയ്ൻ അധിനിവേശത്തിനെതിരെ യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം സ്ഥിരംസമിതി അംഗമായ റഷ്യ വീറ്റോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുക്രെയ്നെ സൈനികമായി സഹായിക്കുമെന്ന വിവരം പുറത്തുവന്നത്.
എന്നാൽ ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം തന്നെ ധാരണയായതായാണ് വിവരം. യുകെയുടെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് വെള്ളിയാഴ്ച വൈകുന്നേരം വിവിധ രാജ്യങ്ങളുടെ പ്രതിനിധികളുടെ ഒരു ഓൺലൈൻ യോഗം വിളിച്ചുചേർത്തിരുന്നു. ഈ യോഗത്തിൽ 25 രാജ്യങ്ങൾ യുക്രെയ്നെ സഹായിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. നാറ്റോ അംഗ രാജ്യങ്ങളാണ് ഇവയിൽ ഭൂരിഭാഗവും. ഇതിൽ ഉൾപ്പെടാത്ത രണ്ട് രാജ്യങ്ങൾ കൂടി യുക്രെയ്നെ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്.സംഭാവന നൽകുന്ന രാജ്യങ്ങളിൽ നാറ്റോ പ്രതിരോധ സഖ്യത്തിന്റെ ഭാഗമല്ലാത്ത രാജ്യങ്ങളും ഉൾപ്പെടുന്നു.
Russian forces have attacked a television tower in Ukraine's capital Kyiv, potentially disrupting its signal, Ukrainian Interior Ministry adviser Anton Herashchenko says: Reuters #RussianUkrainianCrisis
— ANI (@ANI) March 1, 2022
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.