സിബിഐ ദി ബ്രെയിൻ - ചിത്രത്തില്‍ വിക്രം ഉണ്ടാകും ചിത്രീകരണം ജഗതിയുടെ വീട്ടിൽ
മമ്മൂട്ടി വീണ്ടും സേതുരാമയ്യര്‍ ആയി എത്തുന്ന സിബിഐ ദി ബ്രെയിനില്‍ അപകടത്തിന് ശേഷം സിനിമകളില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ വീണ്ടും തിരിച്ചെത്തുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. ഇപ്പോഴിതാ, ചിത്രത്തില്‍ നടന്‍ ജഗതി ശ്രീകുമാറും ജോയിന്‍ ചെയ്തിരിക്കുകയാണ്.
മമ്മൂട്ടിക്ക് ഒപ്പം വലിയ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. മുന്‍ സിബിഐ ചിത്രങ്ങളിലെ കഥാപാത്രങ്ങളായ മുകേഷ് , സായ്കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്.സർഗചിത്ര അപ്പച്ചൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്നത് ശക്തമായ കഥാപാത്രത്തെയായിരിക്കും എന്ന് സംവിധായകൻ കെ മധു വ്യക്തമാക്കി.
സിബിഐ സീരിസില്‍ വിക്രം എന്ന കഥാപാത്രത്തെയാണ് ജഗതി സാധാരണയായി അവതരിപ്പിച്ചിരുന്നത്. എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആകാംക്ഷ ഉണർത്തിയ കുറ്റാന്വേഷണ സീരീസിലെ ഏറ്റവും മികച്ച ചിത്രം തന്നെയായിരുന്നു സേതുരാമയ്യർ.

കെ മധു സംവിധാനം ചെയ്ത സേതുരാമയ്യർ എന്ന ചിത്രം പല സീരീസുകൾ ആയി ആയിരുന്നു തീയേറ്ററുകളിൽ എത്തിരുന്നത്. ഓരോ സീരീസും വലിയ വിജയമായിരുന്നു നേടുന്നതും. ഇപ്പോൾ സി ബി ഐ സീരീസിലെ അഞ്ചാം ഭാഗം പുറത്തു വരുന്ന വാർത്തകൾ വന്നിരുന്നു. കൂടുതൽ ആളുകൾ ആകാംക്ഷയോടെ കേട്ട ഒരു വാർത്ത ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനെക്കുറിച്ച് ആയിരുന്നു.

ആ ഹാസ്യസാമ്രാട്ട് വീണ്ടും തിരിച്ചു വരുന്നു മലയാളസിനിമയിലേക്ക്. മലയാളികൾ വളരെയധികം ആകാംക്ഷയോടെ വളരെയധികം ഇഷ്ടത്തോടെ കാത്തിരുന്ന ഒരു തിരിച്ചുവരവ്. ഇപ്പോൾ കെ മധു പങ്കുവെച്ച് പുതിയൊരു പോസ്റ്റ് ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിബിഐ 5ഇൽ ജഗതി ശ്രീകുമാർ ജോയിൻ ചെയ്തു എന്ന പുതിയൊരു വാർത്ത പങ്കുവെച്ചിരിക്കുന്നത്. ഒപ്പം സിബിഐ ഗെറ്റപ്പിൽ ഉള്ള ജഗതി ശ്രീകുമാറിന്റെ വേഷവും കാണാൻ സാധിക്കുന്നുണ്ട്.

ചിത്രത്തിലെ കഥാപാത്രത്തിന്റെ അതേ വേഷത്തിൽ ആണ് ഇരിക്കുന്നത്. ആ കഥാപാത്രത്തിന് വേഷവിധാനങ്ങൾ കാണുമ്പോൾ പഴയ സിബിഐ സീരിസിലെ ജഗതിശ്രീകുമാറിനെ ഓർമിക്കുവാൻ ആളുകൾക്ക് സാധിക്കുന്നുണ്ട്. ജഗതിയുടെ സീനുകൾ അദ്ദേഹത്തിന്റെ സൗകര്യാർത്ഥം വീട്ടിലായിരിക്കും എടുക്കുകയെന്നും വ്യക്തമായിട്ടുണ്ട്. പ്രേക്ഷകർക്ക് ഇനിയും അദ്ദേഹത്തെ സ്‌ക്രീനിൽ കാണാം.
മമ്മൂട്ടിയെ നായകനാക്കി സ്വർഗ്ഗചിത്ര അപ്പച്ചൻ നിർമ്മിച്ച് കെ.മധു സംവിധാനം ചെയ്ത് എസ്.എൻ.സ്വാമി എഴുതിയ മലയാളത്തിലെ ഏറ്റവും ഇതിഹാസമായ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ വരവിനായി കാത്തിരിക്കാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.