പാമ്പ് വേലായുധൻ...മുമ്പ്....വളരെ വര്‍ഷങ്ങള്‍ക്കു മുമ്പൊരാള്‍....
വാവാ സുരേഷിനും സേവ്യര്‍ എല്‍ത്തുരുത്തിനും ഒക്കെ മുമ്പ്....വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ്...ഒരാള്‍..വേലായുധന്‍!. പത്രങ്ങള്‍ കളറില്‍ ഇറങ്ങും മുമ്പെ, ചാനലുകള്‍ പൊതിയും കാലത്തിനു മുമ്പെ കടന്നുപോയ ആള്‍...പാമ്പ് വേലായുധന്‍..!.
2000 മെയ് 4 വ്യാഴാഴ്‌ചത്തെ ഇന്ത്യന്‍ എക്‌സ്‌പ്രസ്സ് പത്രത്തിലാണ് വാര്‍ത്ത...
ബുധനാഴ്‌ച പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മരിച്ചത്. ബേപ്പൂരില്‍ നിന്നു പിടികൂടിയ മൂര്‍ഖന് തീറ്റികൊടുക്കുന്നതിനിടെ, കുതറിച്ചാടി കാല്‍വണ്ണയില്‍ കടിക്കുകയായിരുന്നു. ഏപ്രില്‍ 28ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു..
എണ്‍പതുകളുടെ ആരംഭത്തിലായിരുന്നു കെഎസ്‌ഇബിയില്‍ ജീവനക്കാരനായിരുന്ന തമലിപ്പറമ്പ വേലായുധന്‍ പാമ്പുവേലായുധനായി പ്രശസ്‌തിയിലേയ്‌ക്കു കുതിച്ചുയര്‍ന്നത്...വിഷപ്പാമ്പുകള്‍ക്കൊപ്പം കണ്ണാടിക്കൂട്ടില്‍ ദിവസങ്ങളോളം കഴിഞ്ഞുകൂടുന്ന വേലായുധന്റെ `സര്‍പ്പയജ്ഞം' അമ്പരപ്പിക്കുന്നതായിരുന്നു..
നൂറിലേറെ വിഷപ്പാമ്പുകള്‍ക്കൊപ്പം 683 മണിക്കൂര്‍ ചിലവിട്ട് വേലായുധന്‍ റെക്കോഡ് സൃഷ്ടിച്ചിരുന്നു. സ്‌റ്റേഡിയം ഗ്രൗണ്ടിലായിരുന്നു ഈ യജ്ഞം. ഒളവണ്ണയില്‍ താമസമാക്കിയ വേലായുധന്‍ വീട്ടില്‍ തന്നെ പാമ്പിന്‍ വിഷങ്ങളെ കുറിച്ചുള്ള പഠനത്തിലായിരുന്നു...
മുമ്പു നിരവധി തവണ കടിയേറ്റിട്ടും രക്ഷപ്രാപിച്ച വേലായുധന്‍, ഇക്കുറി മരണത്തിനു കീഴടങ്ങി...വിഷം വൃക്കകളെ ബാധിച്ചു എന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.
കടപ്പാട് : മുമ്പ്....വളരെ വര്‍ഷങ്ങള്‍ക്കു മുമ്പൊരാള്‍....
പാമ്പ് വേലായുധൻ...
1947 -ൽ കോഴിക്കോട് ജില്ലയിലെ ഒളവണ്ണയിൽ ജനിച്ച വേലായുധൻ ആദ്യം കെ.എസ്.ഇ.ബി.യിലെ പ്യൂണായിരുന്നു. വളരെ ചെറുപ്പം തൊട്ടേ പാമ്പുകളെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഇവയെക്കുറിച്ച് വിശദമായി പഠനം നടത്തി. 1980-ൽ കോഴിക്കോട് സ്റ്റേഡിയം ഗ്രൗണ്ടിൽ വച്ച് നടത്തിയ സർപ്പയജ്ഞത്തിലൂടെയാണ് തമലിപ്പറമ്പ് വേലായുധൻ ശ്രദ്ധേയനാകുന്നതും. നൂറു വിഷപ്പാമ്പുകളുമായി 683 മണിക്കൂർ (ഏതാണ്ട് ഒരു മാസം) കണ്ണാടിക്കൂട്ടിൽ കഴിഞ്ഞ അദ്ദേഹം അങ്ങനെ ശ്രദ്ധേയനാകുകയായിരുന്നു. ഈ 'സർപ്പയജ്ഞം' അദ്ദേഹത്തെ ഗിന്നസ്സ് റെക്കോർഡിലെത്തിച്ചു. പിന്നീട് പല സ്ഥലങ്ങളിൽ അദ്ദേഹം സർപ്പയജ്ഞം നടത്തിയിട്ടുണ്ട്.
വളരെയധികം അപൂർവമായ ഫോട്ടോകളാണ് പോസ്റ്റ് ചെയ്യുന്നത്.1997 - ഇൽ ജയപ്രകാശ് പയ്യന്നൂർ എടുത്ത ഫോട്ടോകളും കൃഷ്ണദാസ് പലേരി എഴുതിയ ഓർമ്മകുറിപ്പുമാണ്...പാമ്പു വേലായുധൻ ...പാമ്പുപിടുത്തം എന്ന് കേൾക്കുമ്പോ /ൾ തന്നെ നമുക്ക് ഇക്കാലത്ത് ഓർമ വരുന്നത്, വാവ സുരേഷിന്റെ പേരാണ്. അദ്ദേഹം അടുത്ത കാലത്തു മൂർഖന്റെ കടിയേറ്റു ആശുപത്രിയിൽ കുറച്ചു കാലം അപകടാവാസ്ഥയിൽ കിടക്കുകയുണ്ടായി. ഇത് സോഷ്യൽ മീഡിയയിൽ വലിയ വാർത്ത ആയത് നാം കണ്ടു.പാമ്പുപിടുത്തത്തേയും വാവ സുരേഷിനേയും അനുകൂലിച്ചും പ്രതികരണമുണ്ടായി. ഈ സന്ദർഭത്തിൽ എനിക്ക് ഓർമ വരുന്നത്, എന്റെ പ്രിയ സുഹൃത്തും പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറുമായ ജയപ്രകാശ് പയ്യന്നൂരിന്റെ കൂടെ ഏതാണ്ട് 25 വർഷം മുൻപ് ... 1997 - ൽ ആണെന്ന് തോന്നുന്നു .. ഒരു ഫോട്ടോ ഫീച്ചർ ആണ് . അന്ന് കേരളത്തിൽ പാമ്പു പിടിത്തവുമായി ബന്ധപ്പെട്ട് വളരെ പ്രശസ്തനായ വ്യക്തിയായിരുന്നു പാമ്പു വേലായുധൻ. പേരിൽ തന്നെ പാമ്പുഉള്ള പാമ്പു വേലായുധന്റെ ഒരു പ്രദർശനം തൃക്കരിപ്പൂരിനടുത്തുള്ള കാലിക്കടവിൽ നടക്കുകയും നമ്മൾ അത് മനോരാജ്യം വാരികയ്ക്ക് വേണ്ടി ഒരു ഫീച്ചർ ആക്കുവാൻ തീരുമാനിച്ച് അദ്ദേഹത്തെ സമീപിക്കുകയും ചെയ്തു. ഏതാണ്ട് ഒരു ദിവസം മുഴുവനും പാമ്പു വേലായുധന്റെ കൂടെ നമ്മൾ രണ്ടു പേരും ഉണ്ടായിരുന്നു.അന്ന് വ്യക്തിഗത ഇനങ്ങളുമായി കുറെ പേർ എക്സിബിഷനിൽ പങ്കെടുത്തിരുന്നു.കറണ്ടു മോഹൻ,സംസാരിക്കുന്ന പാവ,കൈകൊണ്ടു തേങ്ങ പൊളിക്കുന്ന ഒരാൾ .. ഇങ്ങനെ പലരും.. .പക്ഷെ കൂടുതൽ ആളുകൾ പാമ്പു വേലായുധന്റെ സർപ്പയജ്ഞം കാണാനായിരുന്നു ഉണ്ടായിരുന്നത്. രണ്ട് ദശാബ്ദങ്ങൾ മുൻപുള്ള സംഭവം ആണെങ്കിലും ഇന്നു അത് മനസ്സിൽ അതുപോലെ യുണ്ട് .,അദ്ദേഹത്തെ കാണുവാൻ തന്നെ പാടുപെട്ടു.. കാരണം ആരാധകരുടെ ഒരു സംഘം തന്നെ എപ്പോഴും ചുറ്റും ഉണ്ടായിരുന്നു. വേലായുധന്റെ പ്രദർശനം കാണാനും വൻ തിരക്ക്..നേരിൽ കണ്ടു വിവരം പറഞ്ഞപ്പോൾ അദ്ദേഹം പൂർണ്ണമായും സഹകരിച്ചു. ഫീച്ചർനു വേണ്ടി ഫോട്ടോ എടുക്കുന്നതിനായി ചില പ്രത്യേക ഐറ്റങ്ങൾ കാണിക്കുകയും ചെയ്തു. ആ കാലയളവിൽ കേരളത്തിലെ വിഷ പാമ്പുക ളുടെ കൂടെ സഹവസിച്ച്, ജനങ്ങൾക്കിടയിൽ പാമ്പുകളെ കുറിച്ച് ഒരു അവബോധം, ജനകീയമായി ഉണ്ടാക്കുകയായിരുന്നു വേലായുധന്റെ ഉദ്ദശ്യം. പാമ്പ് മനുഷ്യന്റെ ശത്രു അല്ല എന്നും, വളരെ ചെറിയ ശതമാനം മാത്രമേ വിഷപാമ്പുകൾ ഉള്ളുവെന്നും,അതും അവയെ ഉപദ്രവിച്ചാൽ മാത്രമേ നമ്മളെ തിരിച്ചു ഉപദ്രവിക്കുകയുള്ളുവെന്നുമുള്ള സന്ദേശങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ പാമ്പു വേലായുധന്റെ സർപ്പ പ്രദർശനങ്ങൾക്കു സാധിച്ചിട്ടുണ്ട്.അന്നത്തെ പ്രദർശനത്തിൽ ഒരുദിവസം മുഴുവനായും നമ്മൾ അദ്ദേഹത്തിന്റെ കൂടെ ചിലവഴിച്ചു മകളായ സംഗീത കൂടെ ഉണ്ടായിരുന്നു എന്നതാണ് രസകരം..
പാമ്പ് വേലായുധന്റെ കുടുംബം പൂർണമായും ഇതിനോട് സഹകരിച്ചിരുന്നു. അദ്ദേഹം കുടുംബസമേതമാണ് അന്ന് കാലിക്കടവ് എത്തിയത്. മകളും വേലായുധന്റെ കൂടെ പ്രദർശനത്തിൽ സഹായിക്കാൻ ഉണ്ടായിരുന്നു.ആ സമയങ്ങളിൽ അദ്ദേഹത്തിന് പല തവണ പാമ്പിന്റെ കടിയേൽക്കുകയും ചെയ്തിട്ടുണ്ട്. ചെറിയ രീതിയിൽപാമ്പു വിഷത്തോടെ ഒരു പ്രതിരോധം നേടിയ അവസ്ഥയിൽ ആണ് ഞാൻ എന്ന് വേലായുധൻ തമാശയിൽ പറയുകയുണ്ടായി. .എന്ന് മാത്രമല്ല ആ പ്രദർശനത്തിൽ അദ്ദേഹം നമുക്ക് വേണ്ടി ഫോട്ടോ എടുക്കാൻ ചേരയെ കൊണ്ട് കൈയിൽ കടിപ്പിച്ചു ചോര വാർന്നൊലിക്കുന്ന അവസ്ഥ ഉണ്ടാക്കുകയുണ്ടായി. ചിത്രം അന്ന് ജയപ്രകാശ് പയ്യന്നൂർ എടുക്കുകയും ചെയ്തു. ചേരയെ ആ കാലത്തു ആളുകൾ കൊല്ലുന്ന പതിവ് ഉണ്ടായിരുന്നു, ചേര വിഷപ്പാമ്പ് അല്ല എന്നും ചേര കർഷകരുടെ മിത്രമാണെന്നും കാര്യങ്ങൾ വിശദീകരിച്ചു നൽകുകയുമുണ്ടായി.ചുരുക്കി പറഞ്ഞാൽ പലതരത്തിലുള്ള പാമ്പുകളെ കുറിച്ചും ഏതിനാണ് വിഷമുള്ളത് ഇല്ലാത്തത് തുടങ്ങിയ കാര്യങ്ങൾ ജനങ്ങൾക്കുവേണ്ടി വിശദ്ധീകരിക്കുകയുണ്ടായി. ഏതായാലും മറക്കാനാവാത്ത ഒരു അനുഭവമായിന്നു അത്.25 വർഷം മുൻപ്, ഇന്നത്തെ പോലെ മീഡിയയും ,മൊബൈൽ ഫോണും ഇല്ലാത്ത ആ കാലഘട്ടത്തിൽ കേരളത്തിൽ ഉടനീളം ,ഗ്രാമഗ്രാമാന്തരങ്ങളിൽ പണത്തിനുവേണ്ടിയല്ലാതെ ഇത്തരം പ്രദർശനം നടത്തി ജനങ്ങളിൽ അവബോധം നൽകിയ ഒരു അപൂർവ വ്യക്തി യായിരുന്നു പാമ്പു വേലായുധൻ.അദ്ദേഹത്തിൻറെ അനുഭവങ്ങളും,കുടുംബ വിശേഷങ്ങളും നമ്മളുമായി പങ്കുവയ്ക്കുകയുണ്ടായി, അന്ന് ഫീച്ചർ വായിച്ചു ഒരുപാടുപേർ അഭിപ്രായം പറയുകയുണ്ടായി. ജയപ്രകാശിന്റെ ഈ ഫോട്ടോകൾ കണ്ടപ്പോൾ വീണ്ടുംആ കാലത്തിലേക്ക്,ഓർമ്മകളിലേക്ക് യാത്ര ചെയ്യാൻ സാധിച്ചു.ഇപ്പോൾ ഇത് ഓർക്കുവാനുണ്ടായ ഒരു കാരണം വാവ സുരേഷിന്റെ വാർത്തകളാണ്, ഇതിനും എത്രയോ വർഷങ്ങൾക്കു മുൻപ് ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ടായിരുന്നു .. പാമ്പു വേലായുധൻ .. എന്ന് നമ്മുടെ യുവ തലമുറ അറിയട്ടെ!Courtesy:കൃഷ്ണദാസ് പലേരി,തൃക്കരിപ്പൂർCourtesy:ജയപ്രകാശ് പയ്യന്നൂർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.