ഇരുപതു ലക്ഷം മുടക്കി ജീവന്‍ നഷ്ടപ്പെടുത്തി ഒരുകുടുംബം അനാഥമായ ഏറെ നൊമ്പരപ്പെടുത്തുന്ന വാര്‍ത്തയോടെ മലയാളികൾ ഒരേ മനസോടെ ഉയര്‍ത്തേണ്ട ചോദ്യമാണ് സോമര്‍സെറ്റിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ സുധാകരന്‍ പാലാ എന്ന വ്യക്തി പങ്കുവയ്ക്കുന്നത്.
സുധാകരന്‍ പാലാ എഴുതിയ കുറിപ്പ് ചുവടെ :
ഇരുപതു ലക്ഷം മുടക്കി ജീവന്‍ നഷ്ടപ്പെടുത്തി ഒരുകുടുംബം അനാഥമാവുന്ന ഏറെ നൊമ്പരപ്പെടുത്തുന്ന വാര്‍ത്ത .??
യുകെ മലയാളികളെ തേടി മിക്കപ്പോഴും മരണവാര്‍ത്ത എത്തുന്നത് സ്വാഭാവികമാണ് ഈ കോവിഡ് കാലത്തു പ്രത്യേകിച്ചും .മലയാളികളുടെ ഏറ്റവും പ്രിയങ്കരനായിരുന്ന സഹായഹസ്തമായിരുന്ന ഹരിദാസ് ചേട്ടന്‍ (ഹരിദാസ് തെക്കുമ്മുറി )നമ്മെ വിട്ടു പൊയതും ഈ മഹാവ്യാധിയുടെ നടുവിലാണല്ലോ ?
ഇത് കുറിക്കുവാന്‍ പ്രേരിപ്പിച്ചത് മനസ്സിനെ തകര്‍ത്തു കളഞ്ഞ ഒരു മരണ വാര്‍ത്തയാണ് .15 ലക്ഷം രൂപ മുടക്കി HCA വിസയില്‍ യുകെയിലെത്തിയ വിവാഹിതനും പിതാവുമായ ഒരു യുവാവ് കോവിഡിന് ചികിത്സതേടി ഹോസ്പിറ്റലിലെത്തി തുടര്‍ന്ന് ഹൃദയാഘാദത്തെ തുടര്‍ന്ന് മരണവും .ഏറ്റവും ദയനീയമായ കാര്യം ആ യുവാവ് ഇവിടെ എത്തിയിട്ട് മൂന്നാഴ്ച മാത്രമേ ആയിട്ടുള്ളു .സര്‍വ്വവും വിറ്റുപെറുക്കി വല്ല വിധേനയും HCA വിസയില്‍ യുകെയിലെത്തുന്നവര്‍ നിരവധിയാണ് .കേവലം ആറുലക്ഷത്തില്‍ താഴെ മാത്രം (വിസപ്രോസസ്സിങ്ചാര്‍ജ് ഉള്‍പ്പെടെ )മുടക്കുവരുന്ന HCA വിസക്ക് യുകെയിലെ വമ്പന് സ്രാവുകള്‍ വാങ്ങുന്നത് 10 ,15 ലക്ഷം മുതല്‍ മുകളിലോട്ടാണ് .മാന്യമായ രീതിയില്‍ ഇത് ചെയ്തു സഹായിക്കുന്നവരെ മറന്നുകൊണ്ടല്ല ഈ കുറിപ്പ് .പത്തു ചില്ലികാശുമേടിക്കാതെ ഇത് നല്‍കിയ/നല്‍കുന്ന സുമനസ്സുകളായ മലയാളി നന്മ മരങ്ങളും ഇവിടെയുണ്ട് എന്നത് ഏറെ അഭിമാനത്തോടെയും നന്ദിയോടെയും ഓര്‍ക്കുന്നു .
മേല്‍പ്പറഞ്ഞ ഹതഭാഗ്യന്‍ ,ആ കുടുംബം ഭാര്യയും കുട്ടിയുമായാണ് ഇവിടെത്തപ്പെട്ടത് .ഇവിടുത്തെ നിയമമനുസരിച്ചു NHS ല്‍ ഫ്രീ ചികിത്സ ലഭിക്കുവാന്‍ നാഷണല്‍ ഇന്‍ഷുറന്‍സ് (NI),ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്ബന്ധമാണ് .ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് ലഭിച്ചിട്ടുണ്ടാവുമോ എന്ന് നിശ്ചയമില്ല .ഇനി ഡെഡ് ബോഡിയുമായി നാട്ടിലേക്കു മടങ്ങുവാന്‍ വേണ്ടത് എത്രയോ ആയിരം പൗണ്ടാണ് ,ദശ ലക്ഷങ്ങളാണ് ഇവിടെ വരുന്നതിനും മറ്റുമായി രൂപയിനത്തില്‍ ചിലവായത് .സര്‍വം തകര്‍ന്നു നിസ്സഹായരായി നില്‍ക്കുന്ന ആ കുടുംബത്തിന്റെ സ്ഥിതി ആര്‍ക്കും വരാതിരിക്കട്ടെ .ലക്ഷങ്ങള്‍ മേടിച്ചു വിസ നല്‍കിയ ആ ഏജന്റിന് അല്പം കരുണയുടെ അംശമുണ്ടെങ്കില്‍ ആ കുടുംബത്തിന് ഒരു വിസ ഫ്രീ നല്‍കുക. മൂന്നിരട്ടി (നിങ്ങള്‍ ആരെന്നറിയില്ല) വാങ്ങിയതല്ലേ ?
മുന്‍പ് NVQ വിസയില്‍ വന്ന പാവങ്ങളെ പറ്റിച്ചു പണക്കാരന്‍മാരായ ചിലര്‍ വ്യാപകമായ രീതിയില്‍ വീണ്ടും വലവിരിച്ചു പണം കൊയ്യുന്നുണ്ട് .മലയാള നന്മ മനസ്സിന് മൊത്തം മാനക്കേടായ ,സ്വാര്‍ത്ഥരായ ,മനസ്സാക്ഷി തൊട്ടുതീണ്ടാത്ത ഇക്കൂട്ടരുടെ കെണിയില്‍ വീണു പോകും മുന്‍പ് രണ്ടു കാര്യങ്ങള്‍ ഓര്‍ക്കുക .ഇതൊരപേക്ഷയാണ് .1.നിങ്ങളുടെ വിസ ലഭിക്കുന്ന സമയത്തു വരാനിടയുള്ള രോഗദുരിതങ്ങളെ അതിജീവിക്കുവാന്‍ തക്കതായ ഇന്‍ഷുറന്‍സ് (ലൈഫ് കവര്‍ )നാട്ടില്‍ നിന്നു തന്നെ എടക്കുക .2.ODEPC എന്ന സര്‍ക്കാര്‍ സംവിധാനവുമായി ബന്ധപ്പെട്ടു വേണ്ടത് ചെയ്ത ശേഷം തീരുമാനമെടുക്കുക .
ആ കുടുംബത്തിന്റെ (ബിജു -ബിനു )നിസ്സഹായാവസ്ഥയോര്‍ത്തു കുറിച്ചുപോയതാണ് .ആരെയെങ്കിലും നൊമ്പരപ്പെടുത്തിയാല്‍ അത് മനപ്പൂര്‍വ്വം അല്ല എന്നോര്‍ക്കുക .??
തട്ടിപ്പ് തുറന്നു കാട്ടാന്‍ മലയാളി സംഘടനകള്‍ മുന്നോട്ടു വരേണ്ട സമയം അതിക്രമിച്ചു എന്നും ഓര്‍മ്മപെടുത്തുകയാണ് സുധാകരന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ്.
ഇക്കാര്യത്തിന് വഞ്ചിക്കപ്പെട്ടവരുടെ ഒപ്പം നിന്നും ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യുകെയില്‍ എത്താനുള്ളവരുടെ വിസകള്‍ സ്റ്റാമ്പിങിൽ കാലതാമസം ഉണ്ടായപ്പോൾ പൊതുപ്രവര്‍ത്തകരെയും മാധ്യമ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി സാമൂഹ്യപ്രശനങ്ങളിൽ ഇടപെട്ട് സുധാകരൻ ശ്രമിച്ചിരുന്നു.
ക്യാഷ് കൊടുക്കുന്നതിനു മുൻപ് വിവിധ മലയാളി കൂട്ടായ്‌മകളുടെ ഫേസ്ബുക്ക് പേജുകളിൽ അനേഷിക്കുക,അല്ലെങ്കിൽ ഏജന്റ് മാരല്ലാത്ത യുകെ മലയാളികളോട് അനേഷിക്കുക.
https://www.facebook.com/unitedkeralaandkingdom/
അല്ലെങ്കിൽ വീണ്ടും ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുകയാകും ഉണ്ടാകുക
👉യുകെയിൽ സ്റുഡന്റ്റ് ആയി വന്നാൽ ആറുലക്ഷം രൂപ സമ്പാദിക്കാക്കാം; യുട്യൂബെർക്കെതിരെ രോഷം പുകയുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.