യുക്രെയ്ന് തലസ്ഥാനമായ കീവില്‍ തിങ്കളാഴ്ചവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങളില്‍ ഇളവുണ്ടാവില്ലെന്ന് കീവ് മേയര്‍.
യുക്രെയന്‍ ചര്‍ച്ചക്ക് തയാറാവുന്നില്ലെന്ന് റഷ്യ കുറ്റപ്പെടുത്തി. ഹാര്‍കിവില്‍ യുക്രെയ്ന്–റഷ്യന്‍ സേനകള്‍ തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നു. യുക്രെയ്നില്‍ മൂന്നാം ദിവസവും ആക്രമണം തുടരുന്ന റഷ്യ, തലസ്ഥാനമായ കീവ് പിടിക്കാനുള്ള ശ്രമം ശക്തമാക്കി. വടക്ക് കീവിലും വടക്കുകിഴക്ക് ഹര്‍കീവിലും തെക്ക് ഖേഴ്സണിലുമാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. കീവിന്റെ ഹൃദയഭാഗമായ മെയ്ഡന്‍ ചത്വരത്തില്‍ നിന്ന് 400 അടി അകലെ വരെ പോരാട്ടം നടക്കുന്നതായി പ്രാദേശി്ക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കീവ് പൂര്‍ണമായും യുക്രെയന്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്ന് പ്രസിഡന്റ് വ്ലോദമിര്‍ സെലന്‍സ്കി അവകാശപ്പെട്ടു. കീവ് പൊരുതി നില്‍ക്കുകയാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത യുക്രെയ്ന് പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്കി പറഞ്ഞു. യുക്രെയന്‍ കീഴടങ്ങില്ലെന്നും രാജ്യത്തെ സംരക്ഷിക്കാന്‍ പോരാടുമെന്നും പ്രസിഡന്റ് പറഞ്ഞു. ജനങ്ങള്‍ വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കീവിന്റെ കിഴക്കുപടിഞ്ഞാറന്‍ മേഖലയിലെ പാര്‍പ്പിട സമുച്ചയത്തിനുമേല്‍ മിസൈല്‍ പതിക്കുന്ന ദൃശ്യവും യുക്രെയ്ന് സര്‍ക്കാര്‍ പുറത്തുവിട്ടു. ഇവിടെ ആറുപേര്‍ക്ക് പരുക്കേറ്റു. യുദ്ധത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 198 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയന്‍ സര്‍ക്കാര്‍ അറിയിച്ചു.
കരിങ്കടലിലൂടെയുള്ള റഷ്യന്‍ പടക്കപ്പലുകളുടെ നീക്കം തുര്‍ക്കി തടഞ്ഞു. ഒഡേസ തീരത്ത് നങ്കൂരമിട്ടിരുന്ന ജപ്പാന്റെ ചരക്ക് കപ്പലിലില്‍ മിസൈല്‍ പതിച്ച് ഒരാള്‍ക്ക് പരുക്കേറ്റു. മൂന്നുദിവസമായി തുടരുന്ന യുദ്ധത്തില്‍ 198 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയന്‍ ആരോഗ്യമന്ത്രി അറിയിച്ചു. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. 33 കുട്ടികളടക്കം 1,115 പേര്‍ക്ക് പരുക്കേറ്റു. പോരാട്ടം നടക്കുന്ന നഗരങ്ങളില്‍ ജനങ്ങള്‍ കൂടുതല്‍ സമയവും ബങ്കറിനുള്ളിലാണ് ചിലവിടുന്നത്. ഒരു ലക്ഷം അഭയാര്‍ഥികള്‍ അതിര്‍ത്തി കടന്നെത്തിയതായി പോളണ്ട് വ്യക്തമാക്കി. യുക്രെയ്ന് യുദ്ധോപകരണങ്ങള്‍ നല്‍കുമെന്ന് നെതര്‍ലന്‍ഡ്സ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.