നിലവിലുള്ള സ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുത് എന്ന് യുക്രൈനിലുള്ള ഇന്ത്യക്കാർക്ക് എംബസി ജാഗ്രതാ നിർദേശം നൽകി
എല്ലാ ഇന്ത്യൻ പൗരന്മാരും അതിർത്തി പോസ്റ്റുകളിലെ ഗോഐ ഉദ്യോഗസ്ഥരുമായി മുൻകൂർ ഏകോപനം കൂടാതെ ഒരു അതിർത്തി പോസ്റ്റുകളിലേക്കും മാറരുതെന്ന് നിർദ്ദേശിക്കുന്നു: ഇന്ത്യൻ പൗരന്മാർക്കുള്ള ഉപദേശത്തിൽ ഉക്രെയ്നിലെ കീവിലുള്ള ഇന്ത്യൻ എംബസി അറിയിച്ചു.
#UkraineRussiaCrisis All Indian citizens are advised not to move to any of the border posts without prior coordination with GoI officials at border posts: Embassy of India in Kyiv, Ukraine in an advisory to Indian nationals pic.twitter.com/K2Yeu2YxwP
— ANI (@ANI) February 26, 2022
ഉദ്യോഗസ്ഥരുടെ വ്യക്തമായ നിർദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്നും ആരും അതിർത്തി കടക്കാൻ ശ്രമിക്കരുതെന്നുമാണ് നിർദേശത്തിൽ പറയുന്നത്.പ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെ അതിർത്തികളിലേക്ക് എത്തുന്നതിനേക്കാൾവ യുക്രൈന്റെ പടിഞ്ഞാറൻ നഗരങ്ങളിൽ താമസിക്കുന്നത് സുരക്ഷിതമാണെന്ന് എംബസി വ്യക്തമാക്കുന്നു. യുക്രൈന്റെ കിഴക്കൻ ഭാഗത്തുള്ളവർ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ അവിടെ തുടരണമെന്നും എംബസി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.