അയർലണ്ടിൽ, കെറി, ഡോനിഗൽ, മോനാഗൻ, ലെയ്‌ട്രിം, കാവൻ, മയോ, സ്ലൈഗോ, വിക്കളോ, കാർലോ , വെക്സ്‌ഫോർഡ്, റോസ്കോമ്മൺ, വെസ്റ്റ് മീത്ത്, മീത്ത്, നോർത്തേൺ അയർലണ്ട്, ഉൾപ്പടെ #StormEunice-നു ശേഷമുള്ള തണുത്ത ദിവസത്തെ വരവേറ്റു , തണുത്ത വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം അധിക സ്നോയും തണുപ്പും 🥶കൂടിയായപ്പോൾ അയർലണ്ടിലെ മിക്ക കൗണ്ടികളും വെള്ള നിറത്തിൽ സ്നോയിൽ കുളിച്ചു.
ഇന്നലെ രാത്രിയോടെ അയര്‍ലണ്ടില്‍ പ്രവേശിച്ച യൂനിസ് (Eunice) കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം കനത്ത ജാഗ്രത തുടരുന്നു. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ വരെ എത്തിയേക്കാവുന്ന അതിശക്തമായ കാറ്റിനൊപ്പം, കനത്ത മഴയും സ്നോയും കണക്കിലെടുത്ത് സുരക്ഷാ നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും സ്വയം കരുതലെടുക്കാന്‍ ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു.
പ്രധാനമായും കോർക്ക്, കെറി, ക്ലെയർ എന്നിവിടങ്ങളിൽ വൈദ്യുതി ഇല്ലാത്ത 80,000 പ്രോപ്പർട്ടികളുണ്ട്. കോർക്കിന്റെയും കെറിയുടെയും ഭാഗങ്ങളിൽ മണിക്കൂറിൽ 130 കി.മീ (81 മൈൽ) വേഗത്തിലുള്ള കാറ്റ് വീശിയടിച്ചു, കോർക്കിലെ റോച്ചസ് പോയിന്റിൽ 137 കി.മീ / മണിക്കൂർ (85 മൈൽ) ആണ് ഏറ്റവും ഉയർന്ന കാറ്റ് രേഖപ്പെടുത്തിയത്.
കൂടുതൽ കാലതാമസം പ്രതീക്ഷിക്കുന്നതിനാൽ ഡബ്ലിൻ വിമാനത്താവളത്തിൽ മൊത്തം 43 വിമാനങ്ങൾ റദ്ദാക്കി. റോസ്ലെയറിൽ നിന്ന് ബ്രിട്ടൻ, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിലേക്കുള്ള ഫെറികളും റദ്ദാക്കിയിട്ടുണ്ട്.
കെറി, കോര്‍ക്ക് എന്നിവിടങ്ങളിലെ മിക്ക സ്ഥലങ്ങളിലും പവര്‍ കട്ടുകള്‍ ഉണ്ടായി.
#StormEunice Update: ESB Networks crews restoring power where safe to do so. Apologies to our 80,000 customers without power. For more info visit https://t.co/Gn8Tc3Z494.
— ESB Networks (@ESBNetworks) February 18, 2022
Estimated Restoration times available on https://t.co/cwxXH3X4kM pic.twitter.com/UhJWZT9n6D
മരങ്ങള്‍ ഒടിഞ്ഞു വീഴാനും, അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങളുള്ളതുമായ മേഖലകളില്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Good morning from Carrick on Shannon#carrickonshannon #leitrim #ireland #enjoyleitrim #snow pic.twitter.com/gCgc5M4jqX
— Mark Kelly (@thewateredge) February 19, 2022
യെല്ലോ സ്നോ ആൻഡ് ഐസ് മുന്നറിയിപ്പ് ഇന്ന് രാവിലെ 10 മണി വരെ രാജ്യവ്യാപകമായി നിലവിലുണ്ട്, . ശനിയാഴ്ച രാവിലെ 10.00 വരെ അയർലൻഡിലുടനീളം #മഞ്ഞ്, #ഐസ് മുന്നറിയിപ്പ് ❄️⚠️മെറ്റ് എയർ ആൻ നൽകിയിട്ടുണ്ട്
Multiple RTCs on Glenshane Pass pic.twitter.com/jnDcaMGuOh
— Theresa Johnstone (@tessa45) February 18, 2022
🔘 Nurse Recruitment Open Day on Saturday 26th of February 2022 from 10am to 3pm
🔘 നെഞ്ച് വിരിച്ച് ലാലേട്ടൻ, മുണ്ടുമടക്കി ലാലേട്ടൻ, മീശപിരിച്ച് ലാലേട്ടൻ, റെയ്‌ബാൻ വച്ച് ലാലേട്ടൻ...
🔘സ്റ്റിംഗ് ഓപ്പറേഷൻ കാരുടെ ഹണി ട്രാപ്പിൽ കുടുങ്ങി യു കെയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിലായി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.