റഷ്യയെ പിണക്കാതെ ; യുക്രൈനെ കൈവിടാതെ ഇന്ത്യ
അമേരിക്ക യു.എന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച യുക്രെയ്നിലെ അധിനിവേശ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു.
15 രക്ഷാസമിതി അംഗങ്ങളില്‍ 11 പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ ഇന്ത്യയും ചൈനയും യു.എ.ഇയും വിട്ടുനിന്നു. എന്നാൽ രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസാക്കാനായില്ല.
യു.എന്നിൽ വോട്ടെടുപ്പിന് മുൻപ് യു.എസ് വൃത്തങ്ങൾ ഇന്ത്യൻ നേതാക്കളെ വിളിച്ചിരുന്നു. റഷ്യൻ നടപടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും യു.എൻ പ്രമേയത്തെ പിന്തുണയ്ക്കണമെന്നും യു.എസ് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഇതിനായി യു.എസ് വിദേശകാര്യ സെക്രട്ടറി ആന്തണി ബ്ലിങ്കൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന നേരിട്ടു വിളിച്ചിരുന്നു.
യുക്രെയ്നിൽനിന്ന് സൈന്യത്തെ ഉടനടി റഷ്യ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയും അൽബേനിയയും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്.
റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇരുരാജ്യങ്ങളെയും പിണക്കാതെ സന്തുലിതമായ നയതന്ത്ര സമീപനം ഇന്ത്യ സ്വീകരിച്ചു . റഷ്യയുടെ സൈനികനടപടിക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചെങ്കിലും കൃത്യമായ വിശദീകരണത്തോടെ യു.എൻ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് അതിന്റെ വ്യക്തമായ ഉദാഹരണമാണ്.
In UN Security Council meeting on #Ukraine today, India abstained on the vote on draft resolution.
— PR/Amb T S Tirumurti (@ambtstirumurti) February 25, 2022
Our Explanation of Vote ⤵️ pic.twitter.com/w0yQf5h2wr
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.