റോഡ് സുരക്ഷ: നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കും

നിരത്തുകളിൽ  ചിലർ  നടത്തുന്ന അഭ്യാസ പ്രകടനങ്ങളുടെ ഇരകളാകേണ്ടി വരുന്നത് മിക്കവാറും വളരെ അച്ചടക്കം പാലിച്ച് വാഹനം ഓടിക്കുന്നവരും കാൽനടയാത്രക്കാരും വയോധികരുമാണ്.   റോഡ് സുരക്ഷക്ക് ഉയർത്തുന്ന ഭീഷണിക്കു പുറമെ ഇത്തരം നിയമലംഘകർ നിരത്തിൽ സൃഷ്ടിക്കുന്ന  തീവ്ര ശബ്ദമലിനീകരണം കാരണം  ശിശുക്കൾ മുതൽ വയോധികരും ഹൃദ്രോഗികൾ ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണിയും കൂടെയാണ്. 

റോഡ് സുരക്ഷക്ക് വെല്ലുവിളിയാകുന്ന തരത്തിൽ വാഹനങ്ങളിൽ  രൂപമാറ്റങ്ങൾ വരുത്തുക , സൈലൻസറുകൾ മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളിൽ അഭ്യാസം പ്രകടനം / മൽസരയോട്ടം  നടത്തുക, അമിതവേഗതയിലും അപകടകരമായും വാഹനമോടിക്കുക  തുടങ്ങിയ പൊതുജനങ്ങളുടെ സുരക്ഷക്കും സ്വൈര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെക്കുറിച്ചും, ഡ്രൈവർമാരെ പറ്റിയുമുള്ള വിവരങ്ങൾ,  ഫോട്ടോകൾ,  ലഘു  വീഡിയോകൾ സഹിതം അതത് ജില്ലകളിലെ എൻഫോഴ്സ്മെൻ്റ് ആർ ടി ഒ മാരെ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്. 

വിവരങ്ങൾ നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്നും ഉറപ്പ് നൽകുന്നു. മേൽപ്പറഞ്ഞ നിയമലംഘനങ്ങളുടെ ഫോട്ടോ /വീഡിയോകളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

കടപ്പാട് : #keralapolice #mvdkerala
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !