ഇന്ന് ആറ്റുകാല്‍ പൊങ്കാല;പണ്ടാര അടുപ്പില്‍ തീപകരാന്‍ നിമിഷങ്ങള്‍ മാത്രം
ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. രാവിലെ 10.50ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്‌ക്ക് 1.20നാണ് പൊങ്കാല നിവേദ്യം. പണ്ടാര ഓട്ടം നടത്തും. എഴുന്നള്ളത്തിനും നിയന്ത്രണങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്. കുത്തിയോട്ടവും പണ്ടാര ഓട്ടവും മാത്രമാണ് നടത്തുന്നത്. കുത്തിയോട്ടത്തിനായി തെരഞ്ഞെടുത്ത ഒരു കുട്ടി മാത്രമാണ് ഉള്ളത്. ചടങ്ങുകൾ മുടങ്ങാതിരിക്കാൻ വേണ്ടി മാത്രമാണ് ഈ ക്രമീകരണം ഒരുക്കിയത്.
പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ലെന്നും ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി. കൂടാതെ, ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുകള്‍ ജനങ്ങള്‍ പാലിക്കണമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പൊങ്കാല തര്‍പ്പണം.ക്ഷേത്രത്തില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കൊറോണ പോസിറ്റീസ് ആയതിന്റെ രേഖ ഹാജരാക്കണം. രോഗലക്ഷണമുള്ളവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 1500 പേര്‍ക്ക് പൊങ്കാല നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല ഇടാം.
ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്ക് കൈമാറും വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാരയടുപ്പിലും സഹമേല്‍ശാന്തി അഗ്നി പകരുന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കമാകും. ഭക്തര്‍ വീടുകളില്‍ അര്‍പ്പിക്കുന്ന പൊങ്കാല നിവേദിക്കാനായി പൂജാരിമാരെ നിയോഗിച്ചിട്ടില്ലെന്ന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
കുടിവെള്ള വിതരണത്തിനും മറ്റുമായി ജീവനക്കാരെയും വാഹനങ്ങളെയും നിയോഗിച്ചു. ഏഴ് ഡ്യൂട്ടി പോയിന്റിലായി 17 വാഹനത്തെയും ആറ് ഓഫീസർമാരെയും 66 സേനാംഗങ്ങളെയും 25 സിവിൽ ഡിഫൻസ് വളന്റിയർമാരെയും നിയോഗിച്ചു.
തിരുവനന്തപുരം ജില്ലാ ഫയ ർ ഓഫീസർ എസ് സൂരജ്, ആലപ്പുഴ ജില്ലാ ഫയർ ഓഫീസർ അഭിലാഷ്, തിരുവനന്തപുരം റീജണൽ ഫയർ ഓഫീസർ പി ദിലീപൻ എന്നിവരാണ് ചുമതല. അടിയന്തരമായി ബന്ധപ്പെടാം: 101, 0471 2333101
📚READ ALSO:
🔘"ഫൈസർ, മോഡേണ എംആർഎൻഎ വാക്സിനുകളുടെ മൂന്നാം ഡോസുകളുടെ ഫലപ്രാപ്തി കുറയും" പഠനം
🔘 Nurse Recruitment Open Day on Saturday 26th of February 2022 from 10am to 3pm
🔘 ഡഡ്‌ലി കൊടുങ്കാറ്റും യൂനിസ് കൊടുങ്കാറ്റും അയർലണ്ടിൽ ആഞ്ഞടിക്കും;രാജ്യവ്യാപകമായി യെല്ലോ മുന്നറിയിപ്പ്
🔘സ്റ്റിംഗ് ഓപ്പറേഷൻ കാരുടെ ഹണി ട്രാപ്പിൽ കുടുങ്ങി യു കെയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിലായി
🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.