വെള്ളിയാഴ്ചകളില്‍ വര്‍ക്ക് ഫ്രം ഹോം, പ്രഖ്യാപിച്ച് യുഎഇ.
ജോലിസ്ഥലങ്ങളില്‍ നിന്ന് ദൂരെ താമസിക്കുന്നതും പ്രത്യേക സാഹചര്യവും ഉള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ചകളില്‍ "ഫ്ലെക്സിബിള്‍ ജോലി സമയം" വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നതിന് മുന്‍ഗണന നല്‍കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരും ചില സ്വകാര്യ മേഖല ജീവനക്കാരും പകുതി ദിവസം ജോലി ചെയ്യുന്ന ആദ്യത്തെ വെള്ളിയാഴ്ചയാണ് ഇന്ന്.
അതിനാല്‍ വെള്ളിയാഴ്ചകളില്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഫ്ലെക്സിബിള്‍ ജോലി സമയവും വര്‍ക്ക് ഫ്രം ഹോമും തിരഞ്ഞെടുക്കാം. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാര്‍ മാനേജരുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാല്‍ 70 ശതമാനം ജീവനക്കാരെങ്കിലും പൊതുജനങ്ങളെ സേവിക്കുന്നതിനും നടപടികള്‍ സുഗമമാക്കുന്നതിനും ഓഫീസില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.