ആഭ്യന്തര വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാഗിന്റെ എണ്ണം ഇന്ത്യയിൽ ഒന്നായി കുറച്ചു.
രാജ്യത്തെ വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് കൈയില്‍ കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാഗുകളുടെ എണ്ണം ഒന്നായി കുറച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും സുരക്ഷാ ഭീഷണിയും കണക്കിലെടുത്തുമാണ് പുതിയ തീരുമാനം.
സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ഇതുസംബന്ധിച്ച നിര്‍ദേശം വിമാന കമ്പനികള്‍ക്ക് നല്‍കി. ഒരു ഹാന്‍ഡ് ബാഗ് മാത്രമേ കൈയില്‍ കരുതാന്‍ പാടുള്ളുവെന്ന വിവരം യാത്രക്കാരെ അറിയിക്കാന്‍ ടിക്കറ്റുകളിലും ബോര്‍ഡിങ് പാസുകളിലും ഇതിനുള്ള നിര്‍ദേശം നല്‍കണമെന്നും ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്ക് സമീപവും മറ്റും പുതിയ നിയമം സംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ ബാനര്‍, ബോര്‍ഡ് തുടങ്ങിയ സ്ഥാപിക്കാന്‍ വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ നിര്‍ദേശം നല്‍കണമെന്നും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോയുടെ ഉത്തരവില്‍ പറയുന്നു. രാജ്യത്തെ എല്ലാ ആഭ്യന്തര വിമാനങ്ങള്‍ക്കും പുതിയ നിയമം ബാധകമാണ്.
ലേഡീസ് ബാഗ് ഉള്‍പ്പെടെ ഒന്നില്‍ കൂടുതല്‍ ബാഗുകള്‍ കൈയില്‍ കരുതാന്‍ ഒരു യാത്രക്കാരേയും അനുവദിക്കരുതെന്നാണ് നിര്‍ദേശം. നിലവില്‍ വിമാനത്താവളങ്ങളിലെ പരിശോധനാ കേന്ദ്രങ്ങളിലേക്ക് ഒരു യാത്രക്കാരന്‍ ശരാശരി 2-3 ബാഗുകള്‍ വരെ കൊണ്ടുപോകുന്നുണ്ട്. ഇത് ക്ലിയറന്‍സ് സമയം വര്‍ധിക്കാനും തിരക്ക് കൂടി യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം.
വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് കൈയില്‍ കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാഗുകളുടെ എണ്ണം ഒന്നായി കുറച്ചു. ചട്ടം കാര്യക്ഷമമായി നടപ്പാക്കാത്തത് മൂലമാണ് വിമാനത്താവളങ്ങളില്‍ (Airport) തിരക്ക് കൂടാന്‍ പ്രധാന കാരണമെന്ന് വ്യോമയാന രംഗത്ത് സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ബിസിഎഎസ് അറിയിച്ചു.
സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ഇതുസംബന്ധിച്ച നിര്‍ദേശം വിമാന കമ്പനികള്‍ക്ക് നല്‍കി. ലേഡീസ് ബാഗ് ഉൾപ്പെടെ ഒന്നിൽ കൂടുതൽ ബാഗുകൾ കൈയിൽ കരുതാൻ ഒരു യാത്രക്കാരേയും അനുവദിക്കരുതെന്നാണ് നിർദേശം. നിലവിൽ വിമാനത്താവളങ്ങളിലെ പരിശോധനാ കേന്ദ്രങ്ങളിലേക്ക് ഒരു യാത്രക്കാരൻ ശരാശരി 2-3 ബാഗുകൾ വരെ കൊണ്ടുപോകുന്നുണ്ട്. ഇത് ക്ലിയറൻസ് സമയം വർധിക്കാനും തിരക്ക് കൂടി യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിർദേശം. യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും കമ്പനികൾ തയ്യാറാവണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
ĐĐ🔰🔰🔰🔰ĐĐ
ഫേസ്ബുക്ക് പേജ് ലിങ്ക് 👇
🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.