കുവൈത്ത് സിറ്റി : ജനുവരി 22, കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെടുന്ന കൊടും ശൈത്യം ഷർഖിലെ മത്സ്യ വിപണിയേയും സാരമായി ബാധിച്ചു .
രാപ്പകൽ ഭേദമന്യേ മുഴുവൻ സമയങ്ങളിലും സജീവമായിരുന്ന വിപണി, കഴിഞ്ഞ ദിവസങ്ങളിലായി ഏറെ വിജനമായിരുന്നുവെന്നാണു റിപ്പോർട്ട്.
കൊടും തണുപ്പിനെ തുടർന്ന് ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുന്നതാണു ഇതിനു പ്രധാന കാരണമായി പറയപ്പെടുന്നത് .ചെറിയ അളവിലുള്ള ആവശ്യക്കാർ മാത്രമാണു ഈയിടെ മത്സ്യം വാങ്ങാൻ വിപണിയിൽ എത്തുന്നത് എന്ന് കാച്ചവടക്കാർ പറയുന്നു .ഇതേ തുടർന്ന് പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ വിവിധയിനം മത്സ്യങ്ങൾക്ക് വൻ വിലയിടിവ് ഉണ്ടാകുകയും റെക്കോർഡ് വിലക്കുറവിൽ ഇവ ലഭ്യമാകുകയും ചെയ്തു.
നേരത്തെ ഉയർന്ന വിലയിൽ വിറ്റിരുന്ന പല മത്സ്യങ്ങളുടെയും വില 75 ശതമാനം വരെ കുറഞ്ഞതായാണു റിപ്പോർട്ട്. അതേ പോലെ സാധാരണക്കാർ വാങ്ങുന്ന മത്സ്യങ്ങൾക്കും വില ഗണ്യമായി കുറഞ്ഞിട്ടുണ്ട്.കച്ചവടം മന്ദ ഗതിയിൽ ആയതോടെ സാധാരണക്കാരായ കച്ചവടക്കാരും ഏറെ പ്രതിസന്ധിയിലായിരിക്കുകയാണു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.