"കുവൈത് കോവിഡ്‌ രോഗ ബാധ" പ്രതിദിന കണക്കിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ വൻ വർദ്ധനവ്‌

 ഡിസംബർ 12, കുവൈത്തിൽ കോവിഡ്‌ രോഗ ബാധയുമായി ബന്ധപ്പെട്ട പ്രതിദിന കണക്കിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഉണ്ടായത്‌ വൻ വ്യത്യാസം.

പ്രതിദിന രോഗ ബാധിതരുടെ എണ്ണം, സജീവ രോഗികളുടെ എണ്ണം, ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ മുതലായ കണക്കുകളിലാണു കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഏകദേശം 58 മുതൽ 125 ഇരട്ടിയോളം വർദ്ധനവ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

കഴിഞ്ഞ മാസം ഡിസംബർ 11 നു പ്രതി ദിന രോഗ ബാധിതരുടെ എണ്ണം 35 ആയിരുന്നു. എന്നാൽ കൃത്യം ഒരു മാസത്തിനുള്ളിൽ ഇന്നലെ അത്‌ 4397 ആയി ഉയർന്നു. അതായത്‌ 125 ഇരട്ടിയിൽ അധികം വർദ്ധനവ്‌. കഴിഞ്ഞ ഡിസംബർ 11 നു സജീവ രോഗികളുടെ എണ്ണം വെറും 342 ആയിരുന്നുവെങ്കിൽ ഇന്നലെ അത്‌ 72 ഇരട്ടിയിൽ അധികം വർദ്ധിച്ച്‌ 24659 ആയി ഉയർന്നു. പ്രതിദിന ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കിൽ ഒരു മാസത്തിനകം 58 ഇരട്ടിയാണു വർദ്ധനവ്‌ ഉണ്ടായത്‌.കഴിഞ്ഞ ഡിസംബർ 11 നു പ്രതിദിന ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 0.2 % ആയിരുന്നു. ഈ മാസം 11 നു അത്‌ 11.7 % ശതമാനമായി വർദ്ധിച്ചു.കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആകെ 28327 പേർ രോഗ ബാധിതരായി.

എന്നാൽ ഏഴു പേർ മാത്രമാണു ഈ കാലയളവിൽ കോവിഡ്‌ ബാധയെ തുടർന്ന് മരണമടഞ്ഞത്‌ എന്നതും തീവ്ര പരിചരണ രോഗികളുടെ എണ്ണത്തിൽ നാമമാത്ര വർദ്ധനവ്‌ മാത്രമാണു ഉണ്ടായിരിക്കുന്നത്‌ എന്നതും രാജ്യത്തെ ആരോഗ്യ സാഹചര്യം തൃപ്തികരമാണെന്ന സൂചനയാണു നൽകുന്നത്‌.

Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

ĐĐ🔰🔰🔰🔰ĐĐ 

ഫേസ്ബുക്ക് പേജ്  ലിങ്ക് 👇

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !