ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്; നില്‍പ്പ് സമരം നാളെ

മുതൽ തിരുവനന്തപുരം : സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ (KGMOA) സെക്രട്ടേറിയറ്റ് പടിക്കൽ ഡിസംബർ 8 മുതൽ അനിശ്ചിതകാല നിൽപ് സമരം പുനരാരംഭിക്കും. 



രോഗീ പരിചരണത്തിന് ബുദ്ധിമുട്ടുണ്ടാകാതെ ട്രെയിനിങ്ങുകൾ, മീറ്റിംഗുകൾ, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.  കൊവിഡ് ബ്രിഗേഡിൻ്റെ സേവനം പൂർണ്ണമായും നിർത്തലാക്കി അവരെ പിരിച്ചു വിട്ടതിലൂടെ അമിതഭാരമെടുക്കേണ്ടി വരുന്നെന്നാണ് ഡോക്ടർമാർ

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടേറിയറ്റിനുമുന്നില്‍ നാളെ മുതല്‍ അനിശ്ചിതകാല നില്‍പ്പ് സമരം തുടങ്ങും. വിഷയത്തില്‍ ഒക്ടോബര്‍ നാലുമുതല്‍ നിസഹകരണ സമരം ഡോക്ടേഴ്‌സ് ആരംഭിച്ചിരുന്നു. 

നവംബര്‍ മാസം മുതല്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പ്രത്യക്ഷസമരം പിന്‍വലിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെന്നും അവഗണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് സമരം പുനരാരംഭിക്കാന്‍ കെജിഎംഒഎ തീരുമാനിച്ചത്. ശമ്പള വര്‍ധനവിലും ആനുകൂല്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ കടുത്ത അവഗണനയാണ് തങ്ങളോട് കാണിക്കുന്നതെന്നും കെജിഎംഒഎ ആരോപിക്കുന്നു.

കൊവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവന്‍സ് നല്‍കിയില്ലെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ ആനുപാതിക വര്‍ധനവിന് പകരം ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്. രോഗീപരിചരണം മുടങ്ങാതെയാകും സമരം. 

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ഡിഎംഒ, ഡിഎച്ച്എസ് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ പ്രതിഷേധത്തിന്റെ ഭാഗമാകും
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !