പുതിയ സേവനം ബുക്ക് ചെയ്യാം "ഊബർ ടാക്സി ഇനി വാട്സ്ആപ്പ് വഴി"; ഈ ആഴ്ച്ച മുതൽ ലഭ്യമാകും

പരമ്പരാഗത ടാക്സി സങ്കൽപ്പങ്ങളെ മാറ്റിമറിച്ചാണ് ഊബർ ഇന്ത്യയിലെത്തിയത്. ആപ്പ് ഡൗൺലോഡ് ചെയ്ത് എവിടെ ടാക്സി വരണം എങ്ങോട്ട് പോവണം എന്ന വിവരം നൽകിയാൽ മതി മിനിറ്റുകൾക്കുള്ളിൽ വണ്ടിയെത്തും. 


ഈ ആഴ്ച മുതൽ, ഔദ്യോഗിക ഊബർ വാട്സ്ആപ്പ് ചാറ്റ്‌ബോട്ട് വഴി ഉപഭോക്താക്കൾക്ക് ഊബർ റൈഡ് ബുക്ക് ചെയ്യാനുള്ള അവസരം നൽകുന്ന ഒരു പുതിയ സേവനം ഞങ്ങൾ അവതരിപ്പിക്കുകയാണ്. റൈഡർമാർ ഇനി ഊബർ ആപ്പ് ഡൗൺലോഡ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യേണ്ടതില്ല.

ഊബർ ആപ്പ് ഡൗൺലോഡ് ചെയ്യാതെ തന്നെ ഊബർ ടാക്സി ബുക്ക് ചെയ്താൽ കൊള്ളാമെന്നുണ്ടോ? അതിനുള്ള സൗകര്യവും റെഡി. നിങ്ങളുടെ സ്മാർട്ട്ഫോണിൽ വാട്സ്ആപ്പ് ഉണ്ടായിരിക്കണമെന്ന് മാത്രം. ഊബർ വാട്സ്ആപ്പ് ചാറ്റ്‌ബോട്ട് വഴി ഊബർ റൈഡ് ലഭിക്കും. ഊബർ ആപ്പ് വഴി നേരിട്ട് ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കുന്ന അതേ സുരക്ഷാ ഫീച്ചറുകളും ഇൻഷുറൻസ് പരിരക്ഷകളും വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്കും ലഭിക്കും. ബുക്കിങ് ചെയ്യുമ്പോൾ ഡ്രൈവറുടെ പേരും ഡ്രൈവറുടെ ലൈസൻസ് പ്ലേറ്റും അവരെ അറിയിക്കും. പിക്കപ്പ് പോയിന്റിലേക്കുള്ള വഴിയിൽ ഡ്രൈവറുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാനും സാധിക്കും.

രജിസ്‌ട്രേഷൻ, റൈഡ് ബുക്കിംഗ് തുടങ്ങി യാത്ര ചെയ്തതിന്റെ ബിൽ ലഭിക്കുന്നത് വരെ ഇനി വാട്സ്ആപ്പ് ചാറ്റ് ഇന്റർഫേസിനുള്ളിൽ നിയന്ത്രിക്കാം. ഊബർ പത്രക്കുറിപ്പിൽ പറഞ്ഞു. 

വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് മൂന്ന് ലളിതമായ വഴികളിലൂടെ യൂബർ റൈഡ് ബുക്ക് ചെയ്യാം. 

  • ഒന്നുകിൽ യൂബറിന്റെ ബിസിനസ് അക്കൗണ്ട് നമ്പറിലേക്ക് (+91 7292000002) മെസേജ് അയക്കാം. 
  • അല്ലെങ്കിൽ QR കോഡ് സ്കാൻ ചെയ്യാം. 
  • അതുമല്ലെങ്കിൽ ഊബർ വാട്സ്ആപ്പ് ചാറ്റ് തുറക്കാൻ നേരിട്ട് ഒരു ലിങ്ക് ക്ലിക്ക് ചെയ്യാം. 
  • തുടർന്ന് പിക്കപ്പ്, ഡ്രോപ്പ് ലൊക്കേഷനുകൾ നൽകാൻ ഉപഭോകതാക്കളോട് ചാറ്റ്ബോട്ട് ആവശ്യപ്പെടും.
  • ഉപയോക്താക്കൾക്ക് മുൻകൂറായി വാടക, വാഹനം ഏത്തൻ എടുക്കുന്ന സമയം തുടങ്ങിയ സൂചനകൾ നൽകും.

അമേരിക്കൻ ഓൺലൈൻ ടാക്സി സേവനമായ ഊബർ കേരളമടക്കം പല ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രവൃത്തിക്കുന്നുണ്ട്.എന്നാൽ  ആദ്യം ലക്‌നൗവിലാണ് ഈ സംവിധാനം ഊബർ അവതരിപ്പിക്കുക. പിന്നീട് ന്യൂഡൽഹിയിലെ ഉപയോക്താക്കൾക്കും അടുത്ത വർഷം കേരളമടക്കം ഇന്ത്യയിലുടനീളം ഈ സംവിധാനം അവതരിപ്പിക്കാനുമാണ് ഊബർ പദ്ധതിയിടുന്നത്.

https://www.dailymalayaly.com/ ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:   https://chat.whatsapp.com/CpQDVWlTYng1QQatsZ3xEV   

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !