ടാക്സി ബുക്ക് ചെയ്താല്‍ ഡ്രൈവറില്ലാതെ ടാക്സി മാത്രം അരികിലെത്തിയാല്‍ ഞെട്ടേണ്ടതില്ല. ഡ്രൈവറില്ലാ ടാക്സികള്‍ റോഡിലിറക്കുന്ന മിഡിലീസ്റ്റിലെ ആദ്യ നഗരമെന്ന പദവി യു.എ.ഇ തലസ്ഥാനമായ അബുദാബി സ്വന്തമാക്കുകയാണ്.
സ്വയം നിയന്ത്രിച്ച് ഓടുന്ന അഞ്ച് ടാക്സികളാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക.ഡ്രൈവറില്ലാതെ സ്വയം നിയന്ത്രിച്ച് ഓടുന്ന അഞ്ച് കാറുകളാണ് അബുദാബി നഗരസഭയുടെ സംയോജിത ഗതാഗതവകുപ്പ് കഴിഞ്ഞദിവസം നിരത്തിലിറക്കിയത്.
ജി42 ക്ക് കീഴിലെ ബയാനത്തുമായി കൈകോര്‍ത്ത് ടക്സായ് എന്ന പേരിലാണ് ഇവ സര്‍വീസ് നടത്തുക. ആദ്യഘട്ടത്തില്‍ യാസ് ഐലന്റിലെ ഒമ്പത് കേന്ദ്രങ്ങളിലേക്കാണ് ഡ്രൈവറില്ലാ ടാക്സികള്‍ സര്‍വീസ് നടത്തുന്നത്. അടുത്തഘട്ടത്തില്‍ അബുദാബി നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ കൂടി ഡ്രൈവറില്ലാ ടാക്സികള്‍ ഓടി തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. സെന്‍സറുകളുടെ സഹായത്തോടെ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ടക്സായികള് റോഡിലോടുക.
മിഡിൽ ഈസ്റ്റിൽ ഇത്തരത്തിലുള്ള ആദ്യത്തെ, സ്വയം ഡ്രൈവിംഗ്, പരിസ്ഥിതി സൗഹൃദ ടാക്സി സേവനം ആരംഭിക്കുന്നതിന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററുമായുള്ള സഹകരണത്തിന്റെ വിശദാംശങ്ങൾ G42-ന്റെ അനുബന്ധ സ്ഥാപനമായ ബയാനത്തിന്റെ സിഇഒ ഹസൻ അൽ ഹൊസാനി പങ്കുവെക്കുന്നു.
حسن الحوسني، المدير التنفيذي لشركة بيانات التابعة لـ G42 يشاركنا تفاصيل التعاون مع مركز النقل المتكامل لإطلاق خدمة سيارات أجرة ذاتية القيادة وصديقة للبيئة #في_أبوظبي، لتكون الأولى من نوعها في منطقة الشرق الأوسط. pic.twitter.com/E5Q9KJT2hz
— مكتب أبوظبي الإعلامي (@admediaoffice) December 6, 2021
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.