കുവൈൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻ വലിക്കുന്നതുമായി ബന്ധപ്പെട്ട് ഇത് വരെ യാതൊരു വിധ തീരുമാനവും എടുക്കുകയോ വിജ്ഞാപനം പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.ഇത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എല്ലാം തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിവാദത്തെ തുടർന്നാണു മന്ത്രാലയം ആദ്യമായി നിലപാട് വ്യക്തമാക്കിയത്.
ഡ്രൈവിംഗ് ലൈസൻസ് പിൻ വലിക്കുന്നതുമായി ബന്ധപ്പെട്ട് വിജ്ഞാപനം ചെയ്തിട്ടില്ല-കുവൈത്ത് ആഭ്യന്തര മന്ത്രാലയം
0
ശനിയാഴ്ച, ഡിസംബർ 18, 2021
മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനം വികസിപ്പിച്ചെടുക്കുന്നതിനും വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനുമായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച് കൊണ്ട് പതിവ് നടപടിക്രമം നടത്തി വരുന്നുണ്ട്.
270/2020 നമ്പർ മന്ത്രി സഭാ തീരുമാന പ്രകാരം പഴയ ഡ്രൈവിംഗ് ലൈസൻസുകൾ മാറ്റി പുതിയ സ്മാർട്ട് ലൈസൻസുകൾ നൽകുന്ന പ്രക്രിയ നടന്നു വരികയാണു. ഇത് പ്രകാരം ലൈസൻസ് ഉടമകൾ ഡ്രൈവിംഗ് ലൈസൻസുകൾ ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിച്ചു വരികയാണു.
നേരത്തെ ഡ്രൈവിംഗ് ലൈസൻസ് നേടി നിലവിൽ രാജ്യത്ത് അനധികൃത താമസക്കാരായി കഴിയുന്നവരുടെ ലൈസൻസ് പിൻവലിക്കുമെന്നും ഇക്കാര്യത്തിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.