ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി.യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം

 ദുബായ്: യു.എ.ഇയിലെ സര്ക്കാര് ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില് മാറ്റം. ഇനി മുതല് വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. ശനി, ഞായര് ദിവസങ്ങളിലായിരിക്കും അവധി. വെള്ളി രാവിലെ 7.30 മുതല് ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം.


തിങ്കള് മുതല് വ്യാഴം വരെ രാവിലെ 7.30 മുതല് വൈകീട്ട് 3.30 വരെ ഓഫീസുകള് പ്രവര്ത്തിക്കും. ആഴ്ചയില് നാലരദിവസമായിരിക്കും പ്രവൃത്തിദിനങ്ങള്. ജനുവരി ഒന്നുമുതല് പുതിയ രീതി പ്രാബല്യത്തിലാകും.

ഇതോടെ യുഎഇ ദേശീയ പ്രവൃത്തി ദിനം അഞ്ചുദിവസത്തിലും താഴെയാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറും. പ്രവൃത്തി ദിനങ്ങളില് എട്ട്‌ മണിക്കൂര് വീതമാണ് പ്രവര്ത്തന സമയം. വെള്ളിയാഴ്ച നാലര മണിക്കൂറും പ്രവര്ത്തന സമയമുണ്ട്.

വെള്ളിയാഴ്ച ജീവനക്കാര്ക്ക് വര്ക്ക് ഫ്രം ഹോമടക്കം തിരഞ്ഞെടുക്കാനും പുതിയ നയത്തിലൂടെ സാധിക്കും. ദൈര്ഘ്യമേറിയ വാരാന്ത്യം ഉല്പ്പാദനക്ഷമത വര്ദ്ധിപ്പിക്കുന്നതിനും തൊഴില്-ജീവിത ബാലന്സ് മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണെന്ന് അധികൃതര് അറിയിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !