കേറ്ററിംഗ്,യുകെയിൽ മലയാളി പ്രിന്‍സി റോമിയുടെ സംസ്ക്കാര ശുശ്രുഷകൾ ഇന്ന് നടന്നു.

യുകെ , കേറ്ററിംഗ് മലയാളി പ്രിന്‍സി റോമിയുടെ സംസ്ക്കാര ശുശ്രുഷകൾ  ഇന്ന് നടന്നു.  സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 


അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ ചൊവ്വാഴ്ച വൈകീട്ട് ആറു മണി മുതല്‍ 9.30 വരെ പ്രിന്‍സിയുടെ ഭൗതികശരീരം സെന്റ് എഡ്വേര്‍ഡ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ചിരുന്നു. വിവിധ വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥനയും 7 മണിക്ക് പള്ളിയില്‍ നടന്ന അനുശോചന യോഗത്തില്‍ സെന്റ് ഫൗസ്റ്റീന മിഷന്‍ വികാരി ഫാ. എബിന്‍ നേതൃത്വം നല്‍കുകയും ചെയ്‌തു. വിവിധ സംഘടനാ പ്രതിനിധികളും  കൂട്ടുകാരും  വീട്ടുകാരും  അന്തിമോപചാരം  അർപ്പിച്ചു. പ്രിന്‍സിക്ക് വേണ്ടി കെറ്ററിങ്ങിലെ മുഴുവന്‍ മലയാളികളും പ്രാര്‍ത്ഥനയോടെ സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുത്തു .

ബുധനാഴ്ച രാവിലെ 7.30ന് ഫാ. എബിന്‍ നേതൃത്വത്തിൽ  മരണാനന്തര ചടങ്ങുകള്‍ നടത്തി. അതില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും മറ്റു വൈദീകരും ആത്മായ ശ്രേഷ്ഠരും പങ്കെടുത്തു.  വാരന്‍ഹില്‍ ക്രിമറ്റോറിയത്തിലെ സിമിത്തേരിയില്‍ സംസ്‌കാരചടങ്ങുകള്‍ നടന്നു. പ്രിന്‍സിയുടെ ഭര്‍ത്താവ് റോമിയും സുഹൃത്തുക്കളും  എല്ലാവരും സങ്കടമൊതുക്കി വികാരഭരിതമായ വിട വാങ്ങല്‍ നല്‍കി അന്തിമ യാത്ര പൂര്‍ത്തിയാക്കി.



വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ.... 


〰️〰️⭕⭕⭕⭕〰️〰️

ഫേസ്ബുക്ക് പേജ്  ലിങ്ക് 👇

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !