കാനഡ സ്വപനം കാണുന്നവർ കണ്ണ് തുറന്ന് കൊണ്ട് സ്വപ്നം കാണൂ,കാനഡ സ്വർഗ്ഗമല്ല സൂക്ഷിച്ചാൽ നല്ലത്, വൈറൽ കുറിപ്പ്
കാനഡ ആണ് ഇതിൽ പ്രധാനം. ഒരുപാട് അവസരങ്ങൾ തുറന്ന് വെച്ചിരിക്കുന്നത് കൊണ്ട് തന്നെ യുവാക്കൾ വളരെ വേഗം ഇതിലേക്ക് ആകർഷിക്കപ്പെടുന്നുമുണ്ട്. എന്നാൽ എല്ലാ നാണയത്തിനും രണ്ട് വശങ്ങളുണ്ട്.ഒരുപാട് സാധ്യതകൾക്കൊപ്പം അതിന്റെതായ ബുദ്ദിമുട്ടുകളും ഉണ്ട്. ഇതിന്റെ സത്യാവസ്ഥ ആരും തന്നെ മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല.അത്തരത്തിൽ കണ്ണ് തുറപ്പിക്കുന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്,തിരുവല്ല സ്വദേശി ജോബി എഴുതിയ കുറിപ്പ് ഇങ്ങനെയാണ്.
ഇപ്പോഴത്തെ ഒരു ട്രെൻഡ് ആണ് കാനഡയിൽ പോയി പഠനവുംതാമസവും.അങ്ങനെയൊരു ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്, അയാൾ നല്ല മാർക്കോടെ തന്നെ ബി.ടെക്ക്,എം ടെക് പാസ്സായി കാനഡയിലേക്ക് ഉപരി പഠനം പോയി.മകന്റെ നല്ലൊരു ഭാവിക്കായി അവന്റെ അച്ഛനും അമ്മയും ഉള്ളതെല്ലാം വിറ്റിട്ടാണ് അവനെ കാനഡയിലേക്ക് അയച്ചത്.ഏജന്റ് പറഞ്ഞത് പോലെ ഗ്യാസ് സ്റ്റേഷനിൽ പെട്രോൾ അടിച്ചും,പിന്നെ ആപ്പിൾ പറിച്ചും ഒക്കെ കോടീശ്വരന്മാരാകാം എന്നത് വെറും തട്ടിപ്പാണെന്നു ആദ്യ മാസങ്ങളിലെ കാനഡാ ജീവിതം കൊണ്ട് തന്നെ അവൻ പഠിച്ചു.പാത്രം കഴുകിയും,വീട് അടിച്ചു വാരി വൃത്തിയാക്കിയും ബാത്രൂം വൃത്തിയാക്കിയും വീട് ഷിഫ്റ്റിംഗിന് പോയും ഉള്ള പണികൾ ചെയ്തു.ചെയ്ത കാര്യം നിസ്സാരമല്ല എന്ന് മനസിലായി തുടങ്ങി.3 മണിക്കൂർ വരെ മാത്രം ഉറങ്ങിയോ ഭക്ഷണം രണ്ടുനേരമായി വെട്ടി കുറിച്ചും പണിയെടുത്തു കഷ്ടപ്പെട്ടു.ഇതൊന്നും അച്ഛൻ അമ്മ അറിയിച്ചിരുന്നില്ല.
കോളേജിൽ രണ്ട് വർഷത്തെ പഠനം കഴിഞ്ഞപ്പോൾ തന്നെ 3 വർഷത്തെ ജോലിക്കുള്ള പേപ്പറുകൾ ശരിയായി.അപ്പോഴേക്കും പുതിയ വീടിന്റെ കാര്യങ്ങൾ നാട്ടിൽ നിന്നും പറഞ്ഞു തുടങ്ങി.അങ്ങനെ ബാങ്കിൽ നിന്നും ലോണെടുത്ത് വീട് പണി തുടങ്ങി.ഇതിനിടയിൽ നാട്ടിലേക്ക് പോയി വരികയും ചെയ്തു.ആഗ്രഹിച്ചപോലെ P R കിട്ടി വിവാഹിതനായി.ഭാര്യയെ ഇങ്ങോട്ടു കൊണ്ട് വരികയും ചെയ്തു, പിന്നീട് ചെലവുകൾ കൂടി. വെള്ളം വൈദ്യുതി വാടക എന്നിങ്ങനെ ഓരോ ലിസ്റ്റുകളും കൂടി.RBC ബാങ്കിന്റെയുംവാൾ മാർട്ടിന്റെയും ക്രെഡിറ്റ് കാർഡിൽ ഇപ്പോൾ പലിശ അടച്ചു മുൻപോട്ടു പോകാൻ തുടങ്ങി.വീട്ടിലേക്ക് പൈസ അടക്കാൻ ഇല്ലാതെയായി.ബാങ്ക് പലിശ അടക്കാനുള്ള പൈസയൊന്നും തികച്ചും അടക്കാൻ പറ്റാതെ ആയി.പ്രാരാബ്ദങ്ങൾ ഇനിയും വീട്ടിൽ ആരോടും പറഞ്ഞിട്ടില്ല നാട്ടുകാരും, വീട്ടുകാരും അറിഞ്ഞാൽ നാണക്കേട് ആകും പണം അയക്കാൻ ബുദ്ധിമുട്ട് ആയപ്പോൾ വീട്ടുകാർ ഭാര്യയെ കുറ്റപ്പെടുത്താൻ തുടങ്ങി. തിരിച്ചൊന്നും പറയാൻ പറ്റാതെ പണമില്ലാതെ മാനസികമായി ബുദ്ധിമുട്ടിയത് സ്വന്തം മനസ്സിലേക്ക് മാത്രം ഒതുക്കി.നാട്ടുകാരും വീട്ടുകാരും പലതും പറയാൻ തുടങ്ങി.
അവൻ എല്ലാം ഒറ്റയ്ക്ക് ഉണ്ടാക്കുകയാണ് എന്നുവരെ. കാനഡയിൽ ജോലി അവസരം പഠനത്തിന് അവസരം എന്ന പരസ്യം വരുമ്പോൾ എല്ലാവരും പലതും സ്വപ്നം കാണാറുണ്ട്. എന്നാൽ അവിടെ പണം കായ്ക്കുന്ന മരം ഒന്നുമില്ല കഷ്ടപ്പെട്ട് പണിയെടുത്ത് അധ്വാനിച്ചാൽ മാത്രമേ എന്തെങ്കിലും തിരിച്ചുകിട്ടുക യുള്ളൂ.ഇവിടെ എല്ലു മുറിയ പണിയെടുത്താണ് പൈസ ഉണ്ടാക്കുന്നത് നമ്മൾ ഉണ്ടാക്കുന്നതിന്റെ ഒരു വീതം ടാക്സിന്റെ പേരിൽ സർക്കാർ കൊണ്ട് പോകും പിടിയും വലിയും കഴിഞ്ഞുള്ള തുകയാണ് കിട്ടുന്നത്. ഇങ്ങനെയൊക്കെ ആ ചെറുപ്പക്കാരൻ പറഞ്ഞു കൊണ്ട് ഒരാളോടെങ്കിലും എന്റെ വിഷമം തുറന്നു പറഞ്ഞല്ലോ എന്ന് പറഞ്ഞുകൊണ്ട് അയാൾ സംസാരം നിർത്തി.ഇതുപോലെ ഒരുപാട് ചെറുപ്പക്കാരൻ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്.പല ഏജന്റ് മാരുടെ വാഗ്ദാനങ്ങളിൽ വീണു പുറം നാട്ടിലേക്ക് പോയി പിന്നീട് അഭിമാനത്തിന്റെ പേരിൽ എന്ത് പണിയും ചെയ്ത് ജീവിക്കുന്ന ഒരുപാട് പേർ. കണ്ണുതുറന്നു നോക്കിയാൽ നമ്മുടെ നാട്ടിൽ തന്നെ നമ്മള് പഠിച്ച എല്ലാ ജോലികളും ഉണ്ട്.ഈ മേഖലയിൽ നീങ്ങുന്നവർ യാഥാർഥ്യം മനസ്സിലാക്കി മുന്നോട്ട് നീങ്ങുക.ആ ചെറുപ്പക്കാരനെ കുറിച്ച് എഴുതിയ കുറിപ്പ് ഇതിനോടകം തന്നെ വൈറൽ ആയി മാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.